ഇനി ഒരിക്കലും വികസനത്തിന്റെ പേരില്‍ പ്രകൃതിയില്‍ നിന്ന് ഇത്തരം ദുരനുഭവം ഉണ്ടാവരുത്,പുനര്‍നിര്‍മിക്കുമ്പോള്‍ ഇത് ഉറപ്പുവരുത്തണമെന്ന് നടി

കൊച്ചി:മലയാളികള്‍ പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതം അനുഭവിക്കുമ്പോള്‍ സഹായവുമായി മികച്ച പ്രവര്‍ത്തനം നടത്തിയവരില്‍ ഒരാളാണ് നടി ഷംന കാസിം. പ്രളയ കാലത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. വികസനം ഒരിക്കലും ഇത്തരം ദുരന്തത്തിന് കാരണമാകരുത് എന്നാണ് താരം പറയുന്നത്.

മറ്റുള്ള നാടുകളിലുണ്ടായതുപോലെയുള്ള ദുരന്തം കേരളത്തിലുണ്ടായില്ല എന്നാണ് ഷംന പറയുന്നത്. എന്നാല്‍ പ്രളയത്തിന്റെ ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ താരം വളരെ അധികം സമ്മര്‍ദ്ദത്തിലായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലുമായില്ല. അപ്പോഴാണ് മരടിലെ വീടിന് അടുത്തുനിന്ന് സഹായം ചോദിച്ചുകൊണ്ട് താരത്തിന് ഒരു കോള്‍ വരുന്നത്. ഇത് കേട്ടതോടെ സുഹൃത്തിനൊപ്പം പോയി ബ്രോഡ് വേയില്‍ ചെന്ന് കുറച്ചു സാധനങ്ങള്‍ വാങ്ങി ക്യാമ്പുകളില്‍ എത്തിച്ചു. പിന്നെയാണ് ജയസൂര്യയുടെ വിളി വരുന്നത്. കളക്ഷന്‍ പോയിന്റില്‍ വരാന്‍ പറ്റുമോ എന്ന് ചോദിച്ചുകൊണ്ട്.

താനൊരു സിനിമ താരമാണെന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചില്ല, മനുഷ്യത്വമാണ് ഏറ്റവും പ്രാധാന്യം. ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണ് ഞാന്‍ നടി. തമ്മനം കളക്ഷന്‍ പോയിന്റിലെ എന്റെ പ്രവര്‍ത്തനം കണ്ട് നിരവധി പേര്‍ അഭിനന്ദിച്ചു. ഒരു ഡാന്‍സറായതിനാലാണ് ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാനായത് എന്നാണ് ഷംന പറയുന്നത്.

ഇതെല്ലാം പബ്ലിസിറ്റിക്ക് വേണ്ടിയാണ് ചെയ്യുന്നത് എന്ന് പറയുന്നവര്‍ക്ക് താരത്തിന് മറുപടിയുണ്ട്. ദൈവത്തെ ഭയമുള്ളവര്‍ക്ക് ഒരിക്കലും ഇത്തരം കാര്യങ്ങള്‍ പ്രശസ്തിക്കായി ചെയ്യാനാവില്ലെന്ന് താരം പറഞ്ഞു. ഇപ്പോള്‍ മഴ പെയ്യുന്നത് കാണുന്നതുതന്നെ ഷംനയ്ക്ക് ഭയമാണ്. എല്ലാ പ്രശ്നങ്ങളേയും മറികടന്ന് വേഗം തന്നെ എല്ലാവരും സാധാരണ ജീവിതത്തിലേക്കാണ് തിരികെയെത്തും എന്നാണ് ഷംന പറയുന്നത്. ഇനി ഒരിക്കലും വികസനത്തിന്റെ പേരില്‍ പ്രകൃതിയില്‍ നിന്ന് ഇത്തരം ദുരനുഭവം ഉണ്ടാവരുതെന്നും ജീവിതം പുനര്‍നിര്‍മിക്കുമ്പോള്‍ ഇത് ഉറപ്പുവരുത്തണം എന്നുമാണ് താരം പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7