സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ എലിപ്പനിക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം; 144 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ എലിപ്പനിക്കെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. അടുത്തിടെ എലിപ്പനി ബാധിച്ച് കൂടുതല്‍ പേര്‍ ചികില്‍സ തേടിയ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച മരിച്ച മലപ്പുറം എടവണ്ണ സ്വദേശി ഉണ്ണിക്കൃഷ്ണന്റെ മരണം എലിപ്പനി കാരണമാണെന്നു സംശയമുണ്ട്. എലിപ്പനികാരണം ഈ മാസം മൂന്നു പേര്‍ മരിച്ചു. 144പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 319പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികില്‍സയിലുണ്ട്. ഇന്ന് മാത്രം മുപ്പത്തിയഞ്ച് പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികില്‍സ തേടിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7