തിരുവനന്തപുരം: അടുത്ത ഒരാഴ്ച കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കന്യാകുമാരിക്കടുത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ് മഴ കനക്കാന്‍ കാരണം. അതേസമയം അടുത്ത 48 മണിക്കൂറില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്റമാന് ദ്വീപുകളിലെത്തും. ജൂണ്‍ ഒന്നിന് മുന്‍പ് മഴ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇനിവരുന്ന ഒരാഴ്ചക്കാലം കേരളത്തില്‍ വ്യാപകമായ മഴ ലഭിക്കും. അതിശക്തമായ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. കന്യാകുമാരിക്ക് താഴെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രണ്ട് അന്തരീക്ഷ ചുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് മഴകൊണ്ടുവന്നത്.
കോഴിക്കോട്, വയനാട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ 56, 53 ശതമാനം വീതം അധികം മഴ ലഭിച്ചു. എട്ട് ജില്ലകളില്സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതലാണ് വേനല്‍മഴ.