ആര്‍.എസ്.എസ് ചരിത്രം വെള്ളിത്തിരയിലേക്ക്!!! നായകനായെത്തുന്നത് അക്ഷയ് കുമാര്‍

ആര്‍എസ്എസ് ചരിത്രം സിനിമയാകുന്നു. ബാഹുബലി രചയിതാവ് വിജയേന്ദ്രപ്രസാദ് കഥയെഴുതുന്ന ചിത്രത്തില്‍ സൂപ്പര്‍താരം അക്ഷയ് കുമാറായിരിക്കും നായക വേഷത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെയാവും ചിത്രം പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്.

ആര്‍എസ്എസ് നേതാക്കളായ ഡോ.കെ.ബില ഹെഡ്വാര്‍ മാധവ്, സദാശിവ് ഗോള്‍വാക്കര്‍ എന്നിവരുടെ ജീവചരിത്രം ആസ്പദമാക്കിയായിരിക്കും ചിത്രം ഒരുക്കുകയെന്നും അറിയുന്നു. ആര്‍എസ്എസ് എന്ന പേരില്‍ ഇറങ്ങുന്ന ചിത്രം ഹിന്ദിയിലാണ് ഒരുങ്ങുന്നതെങ്കിലും തെലുഗ്, തമിഴ്, കന്നഡ, മറാഠി, മലയാളം അടക്കമുള്ള ഭാഷകളിലേക്കും മൊഴിമാറ്റും.

കര്‍ണാടക ബിജെപി നേതാവും ലഹാരി റെക്കോര്‍ഡിങ്ങ് കമ്പനി ഉടമകളുമായ ജി തുളസിറാം റായിഡുവും അദ്ദേഹത്തിന്റെ സഹോദരന്‍ ജി മനോഹര്‍ നായിഡുവുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തില്‍ അഭിനയിക്കാനായി അക്ഷയ് കുമാര്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ ഹിന്ദു സംഘടന നേതാക്കളുമായി പ്രസാദും സംഘവും ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷം ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനേയും സംഘം സന്ദര്‍ശിക്കും. ഇദ്ദേഹത്തില്‍ നിന്ന് കൂടി വിവരങ്ങള്‍ ശേഖരിക്കും. ശിവസേന തയ്യാറാക്കുന്ന താക്കറെ എന്ന ജീവചരിത്ര സിനിമയ്ക്ക് മറുപടിയാകും ഈ ചിത്രമെന്നാണ് ആര്‍എസ്എസ് പ്രതീക്ഷിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7