BREAKING NEWS

ബൈക്കിൽ ഇടിച്ചശേഷം കാർ നിർത്താതെപോയി; റോഡിലേക്കു തെറിച്ചുവീണ യുവാക്കൾ രക്തം വാർന്ന് റോഡിൽ കിടന്നത് 15 മിനിറ്റോളം, യുവാവിന് ദാരുണാന്ത്യം, സുഹൃത്തിനു ഗുരുതര പരുക്ക്!! അപകടം മറ്റൊരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ

· · 1 min read
Share: Copied!

ചേർത്തല: സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്കിനു പിന്നിൽ കാർ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്കു തെറിച്ചുവീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഇടിച്ച കാർ നിർത്താതെ പോയതോടെ രക്തം വാർന്ന് യുവാക്കൾ 15 മിനിറ്റോളം റോഡിൽ കിടന്നു. ചേർത്തല തണ്ണീർമുക്കം പഞ്ചായത്തിൽ പണ്ടാരപ്പാട്ടത്തിൽ പ്രകാശിന്റെയും മിനിയുടെയും മകൻ ശിവപ്രകാശ് (29) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തണ്ണീർമുക്കം ഇലഞ്ഞാൽകുളങ്ങര സ്വദേശി വിഷ്ണു മുരളിക്ക് (27) ഗുരുതര പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 2ന് ചേർത്തല വാരനാട്–ചെങ്ങണ്ട റോഡിൽ ചെങ്ങണ്ട വളവിലായിരുന്നു അപകടം. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. ഈ സമയം ശിവപ്രസാദ് ആയിരുന്നു ബൈക്ക് ഓടിച്ചത്. ഇരുവരും റോഡിലേക്കു തെറിച്ചുവീണതിനെത്തുടർന്ന് കാർ നിർത്താതെപോയെന്നും ഇവർ പരുക്കേറ്റ് ഏറെ നേരം റോഡിൽ കിടന്നെന്നും പോലീസ് പറഞ്ഞു.

ഇതുവഴി പോയ മറ്റു യാത്രക്കാർ പരുക്കേറ്റ യുവാക്കളെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ശിവപ്രകാശിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കാർ കണ്ടെത്താനായി പോലീസ് അന്വേഷണം തുടങ്ങി. ശിവപ്രകാശിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശിവപ്രകാശ് കോട്ടയത്ത് കാർ ഷോറൂമിലെ ജീവനക്കാരനാണ്. സഹോദരൻ ശ്യാം.

പ്രണയിച്ച് വിവാഹിതരായത് ഒരു മാസം മുൻപ്, യുവാവ് ഭാര്യയുമായി ഉറങ്ങാൻ കിടന്ന മുറിയിൽ ജീവനൊടുക്കിയ നിലയിൽ, താൻ ഒന്നുമറിഞ്ഞില്ലെന്ന് യുവതിയുടെ മൊഴി!! മൃതദേഹത്തിന്റെ തലയിൽനിന്ന് രക്തം പുറത്തേക്ക് വന്നിരുന്നു- ദുരൂഹതയാരോപിച്ച് യുവാവിന്റെ കുടുംബം

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026