BREAKING NEWS

ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് മാത്രമല്ല കോട്ടത്തിനും സിപിഐ ഉത്തരവാദി, ഏത് പ്രശ്‌നം വന്നാലും വീണ്ടും പി എം ശ്രീ ഉയര്‍ത്തി പിടിക്കുന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് ശരിയല്ല, വിമര്‍ശനവുമായി വി ശിവന്‍കുട്ടി

· · 1 min read
Share: Copied!

തിരുവനന്തപുരം: സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് വി ശിവന്‍കുട്ടി. ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളെല്ലാം സിപിഐക്ക് കൂടി അവകാശപ്പെട്ടതാണെന്നും കോട്ടത്തില്‍ അവര്‍ക്ക് ഉത്തരവാദിത്തമില്ല എന്ന നിലപാട് ശരിയല്ലെന്നുമാണ് ശിവന്‍കുട്ടിയുടെ വിമര്‍ശനം. ഇതെന്ത് മുന്നണി ബന്ധമാണ്? കോട്ടം ഉണ്ടെങ്കില്‍ അതും അവര്‍ക്ക് ബാധകമാണ്.

നാലു മന്ത്രിമാര്‍ സിപിഐക്കും ഉണ്ടായിരുന്നു. നേട്ടത്തിന് മാത്രമല്ല കോട്ടത്തിനും അവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും ശിവന്‍കുട്ടി പ്രതികരിച്ചു. പിഎം ശ്രീ ഞങ്ങള്‍ തിരുത്തിയതുകൊണ്ടാണ് എല്‍ഡിഎഫിന്റെ അന്തസുയര്‍ത്തിപ്പിടിച്ചതെന്ന് വാദഗതി ശരിയല്ല.

എല്‍ഡിഎഫിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ആ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ഏത് പ്രശ്‌നം വന്നാലും വീണ്ടും പി എം ശ്രീ ഉയര്‍ത്തി പിടിക്കുന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് ശരിയല്ല.

BREAKING NEWS
ശിവൻകുട്ടിക്ക് രാഷ്ട്രീയബോധം നഷ്ടപ്പെട്ടോ?? സിപിഐയെ അറിയില്ലെങ്കിൽ അത് അറിയാൻ ശ്രമിക്കണം, അനവസരത്തിൽ ആർക്കുവേണ്ടി എന്തിനുവേണ്ടിയാണ് ഇത്തരം പ്രസ്താവന നടത്തുന്നത്- ബിനോയ് വിശ്വം
20 Nov 2026
BREAKING NEWS
വടക്കഞ്ചേരിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ച് ലോറി; മുപ്പതോളം പേർക്ക് പരുക്ക്
20 Nov 2026
BREAKING NEWS
‘കണ്ണുതുറക്കാനാവാത്തത്ര പൂസ്, വണ്ടി നിറയെ കുപ്പികൾ‘; മദ്യലഹരിയിൽ പൊലീസുകാരന്റെ കാർ പാഞ്ഞുകയറി; 12-കാരി കാറിനടിയിൽ, ഗുരുതര പരുക്ക്; നാട്ടുകാർ പിടികൂടി
20 Nov 2026
BREAKING NEWS
'തിരിച്ചുവരുന്നത് വെറുമൊരു പത്മജ, തുറന്നിട്ട വാതിൽപ്പടിയിലേക്ക് കാലെടുത്തുവയ്ക്കും മുൻപേ തിരുത്തി പറയേണ്ട ചില രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്, അതെല്ലാം തിരുത്തിപറഞ്ഞു തന്നെ വേണം പ്രവേശനോത്സവം!! ആങ്ങളയും പെങ്ങളും വീട്ടിലാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് പ്രാർത്ഥിക്കാൻ അസുഖം വന്ന് കിടപ്പല്ലല്ലോയെന്നും പറഞ്ഞ...
20 Nov 2026