BREAKING NEWS

സിപിഎം പ്രവർത്തകരായ വധശ്രമക്കേസ് പ്രതികൾക്കൊപ്പം പൊലീസുകാരന്റെ ഉല്ലാസയാത്ര; ചിത്രം പുറത്ത്, ഉദ്യോഗസ്ഥനെതിരെ യൂത്ത് കോൺഗ്രസ് പരാതി

· · 1 min read
Share: Copied!

കണ്ണൂർ: വധശ്രമക്കേസ് പ്രതികളായ സിപിഎം പ്രവർത്തകർക്കൊപ്പം ഉല്ലാസയാത്ര നടത്തിയെന്ന ആരോപണത്തിൽ പൊലീസുദ്യോഗസ്ഥനെതിരെ പരാതി. തളിപ്പറമ്പ് ശ്രീകണ്ഠപുരം സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ജയേഷിനെതിരെയാണ് യൂത്ത് കോൺഗ്രസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഡിജിപിക്കും പരാതി നൽകിയത്. ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറെ ആക്രമിച്ച കേസിലെ പ്രതികൾക്കൊപ്പമുള്ള ജയേഷിന്റെ ചിത്രം പുറത്തുവന്നതോടെയാണ് വിവാദം ഉടലെടുത്തത്. പൊലീസ് അസോസിയേഷൻ മുൻ ജില്ലാ ഭാരവാഹി കൂടിയാണ് ജയേഷ്.

നഗരസഭാ കൗൺസിലറെ ആക്രമിച്ച കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ അറസ്റ്റ് വൈകിപ്പിച്ചത് ഈ ഉദ്യോഗസ്ഥന്റെ ഇടപെടൽ മൂലമാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ പ്രതികരിച്ചു.

അതിനിടെ, കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതികളുമായി ബന്ധം പുലർത്തിയെന്ന കണ്ടെത്തലിനെത്തുടർന്ന് പൊലീസുദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇടത് അനുകൂല പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന സിപിഒ നിഷാന്ത് ചന്ദ്രനെയാണ് പുറത്താക്കിയത്. തിരുവല്ല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യവേ കാപ്പാ കേസ് പ്രതികളുമായി നിഷാന്ത് നിരന്തരം ബന്ധം പുലർത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പൊന്നിന് വീണ്ടും നിലതെറ്റി, ഈ വീഴ്ച 90, 000ത്തിനും താഴേക്കെത്തിക്കുമോ?… പവന് ഇന്ന് കുറഞ്ഞത് 3,760 രൂപ, വിപണിയിൽ വിൽപ്പന സമ്മർദം ശക്തം, വെള്ളിക്കും കനത്ത തകർച്ച

BREAKING NEWS
തകർച്ചയിൽ നിന്ന് കുതിച്ചുയർന്ന് സ്വർണം; രാജ്യാന്തര വില വീണ്ടും 3,650 ഡോളറിലേക്ക്; ഡോളറിന്റെ ദൗർബല്യവും ആഗോള അനിശ്ചിതത്വവും വിലയ്ക്ക് കരുത്തേകുന്നു
27 Nov 2026
BREAKING NEWS
കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയം, എന്തിനുവേണ്ടിയാണെങ്കിലും കൊലവിളി പാടില്ല, ടി ഐ മധുസൂദനന്റെ പ്രസംഗത്തെ തള്ളി സിപിഐ
27 Nov 2026
BREAKING NEWS
'കൊലയ്ക്ക് കൊലയല്ല പാർട്ടി നയം'; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തെ തള്ളി എം.വി. ഗോവിന്ദൻ; 'ആക്രമണങ്ങൾക്ക് തിരിച്ചടിയായി കൊലപാതകവും വീടാക്രമണവും പാടില്ല'; സമവായമാണ് പാർട്ടി നിലപാടെന്നും വിശദീകരണം
27 Nov 2026
BREAKING NEWS
‘കാണട്ടെടീ ആ ക്യാമറ’; കിഴക്കമ്പലത്ത് വയോധികയെ കെട്ടിയിട്ട് ക്രൂരമർദനം; മരിച്ചെന്ന് കരുതി കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ; 69കാരിയുടെ സ്വർണവും പണവും കവർന്നു; അസം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ, 5.40 ലക്ഷം രൂപയുടെ മോഷണം
27 Nov 2026