BREAKING NEWS

പൊന്നിന് വീണ്ടും നിലതെറ്റി, ഈ വീഴ്ച 90, 000ത്തിനും താഴേക്കെത്തിക്കുമോ?… പവന് ഇന്ന് കുറഞ്ഞത് 3,760 രൂപ, വിപണിയിൽ വിൽപ്പന സമ്മർദം ശക്തം, വെള്ളിക്കും കനത്ത തകർച്ച

· · 1 min read
Share: Copied!

കൊച്ചി; അന്താരാഷ്ട്ര സ്വർണ്ണവില 3,530 ഡോളറിലേക്ക് താഴ്ന്നതോടെ കേരളത്തിലും വൻ വിലയിടിവ്. ഇന്ന് 22 കാരറ്റ് സ്വർണ്ണത്തിന് പവന് ₹3,760 കുറഞ്ഞ് ₹92,080 ആയി. ഗ്രാമിന് ₹11,510. വെള്ളിവിലയും ഔൺസിന് 41 ഡോളർ മേഖലയിലേക്ക് താഴ്ന്നു. അതുപോലെ 18 കാരറ്റ് സ്വർണം ​ഗ്രാമിന് 385 രൂപ കുറഞ്ഞ് 9,420 രൂപയും പവന് 75360 രൂപയുമായി. 14 കാരറ്റിന് 59,000 രൂപയും 9 കാരറ്റിന് 38,080 രൂപയിലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വെള്ളി 10 ​ഗ്രാമിന് 1750 രൂപയായി.

അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീക്ഷയും ബോണ്ട് യീൽഡിലെ വർധനയും ഡോളറിന്റെ ശക്തിയും സ്വർണ്ണത്തിന് തിരിച്ചടിയാകുന്നു. ഓഹരി വിപണിയിലെ ഇടിവിനെത്തുടർന്ന് നഷ്ടം നികത്തുന്നതിനുള്ള വിൽപ്പന സമ്മർദവും സ്വർണ്ണവിലയെ ബാധിക്കുന്നുണ്ട്. സാങ്കേതികമായും വിപണി ദുർബലമായ പ്രവണതയിലാണ്.

വെള്ളിയുടെ കാര്യത്തിൽ വ്യാവസായിക ആവശ്യകതയെക്കുറിച്ചുള്ള ആശങ്കകൾ കൂടി വിലയിടിവിന് ആക്കം കൂട്ടുന്നു. നിലവിലെ സാഹചര്യത്തിൽ ഉടനടി ശക്തമായ തിരിച്ചുകയറ്റം ഉറപ്പുപറയാനാകില്ല. എന്നാൽ തുടർച്ചയായ ഇടിവിനുശേഷം കുറഞ്ഞ വിലയിലെ വാങ്ങലുകൾ വിപണിയിൽ താൽക്കാലിക വിലത്താങ്ങിന് വഴിയൊരുക്കാം. വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ വാങ്ങൽ മാറ്റിവയ്ക്കുന്ന പ്രവണതയും വിപണിയിൽ നിലനിൽക്കുന്നുണ്ടെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.

ചരിത്രത്തിലാദ്യമായി ഒരു രാജ്യം വംശഹത്യക്ക് കുറ്റക്കാർ, റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ മ്യാൻമർ ഭരണകൂടം വംശഹത്യ നടത്തിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി; നഷ്ടപരിഹാരം നൽകണമെന്ന് വിധി

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026