BREAKING NEWS

കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയം, എന്തിനുവേണ്ടിയാണെങ്കിലും കൊലവിളി പാടില്ല, ടി ഐ മധുസൂദനന്റെ പ്രസംഗത്തെ തള്ളി സിപിഐ

· · 1 min read
Share: Copied!

കൊച്ചി: ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തെ തള്ളി സിപിഐ. കൊലപാതകമല്ല, ആശയത്തിന്റേതാണ് രാഷ്രട്രീയമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എന്തിനുവേണ്ടിയാണെങ്കിലും കൊലവിളി പാടില്ല, കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’എന്തിന്റെ പേരിലാണെങ്കിലും കൊലപാതകത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വഴിയായി സിപിഐ കാണുന്നില്ല. കൊലവിളികളും അതിന്റെ കണക്ക് പറയലും അതിന്റെ മഹത്വം പറയലുമല്ല കമ്യൂണിസ്റ്റ് വഴി. കമ്യൂണിസ്റ്റ് വഴി സ്‌നേഹത്തിന്റെ വഴിയാണ്. മനുഷ്യസ്‌നേഹത്തിന്റെ മറ്റൊരു പേരാണ് കമ്മ്യൂണിസം.

അതാണ് സിപിഐയുടെ ബോധ്യം,’ അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പ് രക്തസാക്ഷിദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ചീമേനി സംഭവം അടക്കം ഓര്‍മിപ്പിച്ചുകൊണ്ടാണ് ടി ഐ മധുസൂദനന്‍ കൊലവിളി പ്രസംഗം നടത്തിയത്. തണുപ്പിലിരുന്ന് തടവും ശിക്ഷയും കൊടുത്ത് ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ ഇല്ലാതാക്കാന്‍ ജഡ്ജിക്ക് കഴിയില്ലെന്നായിരുന്നു കോടതി വിധിയോടുള്ള ടി ഐ മധുസൂദനന്റെ പ്രതികരണം.

BREAKING NEWS
തകർച്ചയിൽ നിന്ന് കുതിച്ചുയർന്ന് സ്വർണം; രാജ്യാന്തര വില വീണ്ടും 3,650 ഡോളറിലേക്ക്; ഡോളറിന്റെ ദൗർബല്യവും ആഗോള അനിശ്ചിതത്വവും വിലയ്ക്ക് കരുത്തേകുന്നു
27 Nov 2026
BREAKING NEWS
'കൊലയ്ക്ക് കൊലയല്ല പാർട്ടി നയം'; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തെ തള്ളി എം.വി. ഗോവിന്ദൻ; 'ആക്രമണങ്ങൾക്ക് തിരിച്ചടിയായി കൊലപാതകവും വീടാക്രമണവും പാടില്ല'; സമവായമാണ് പാർട്ടി നിലപാടെന്നും വിശദീകരണം
27 Nov 2026
BREAKING NEWS
‘കാണട്ടെടീ ആ ക്യാമറ’; കിഴക്കമ്പലത്ത് വയോധികയെ കെട്ടിയിട്ട് ക്രൂരമർദനം; മരിച്ചെന്ന് കരുതി കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ; 69കാരിയുടെ സ്വർണവും പണവും കവർന്നു; അസം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ, 5.40 ലക്ഷം രൂപയുടെ മോഷണം
27 Nov 2026
BREAKING NEWS
സൗദിയിലെ ജിസാൻ എണ്ണശുദ്ധീകരണശാലയ്ക്ക് നേരെ മിസൈൽ ആക്രമണം; നേപ്പാൾ സ്വദേശിയായ തൊഴിലാളി മരിച്ചു; നിരവധി പേർക്ക് പരിക്ക്; റിഫൈനറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു
27 Nov 2026