BREAKING NEWS

അമ്മയ്ക്ക് പ്രേതബാധ ആരോപിച്ച് പൂജയുടെ പേരിൽ മർദിച്ചത് മൂന്നര മണിക്കൂർ, നിലത്തൂടെ വലിച്ചിഴച്ചു, 55 കാരിയെ തല്ലിക്കൊന്നു, മകനടക്കം മൂന്നുപേർ അറസ്റ്റിൽ

· · 1 min read
Share: Copied!

ബെംഗളൂരു: പ്രേതബാധയുണ്ടെന്ന് ആരോപിച്ച് കർണാടകയിൽ 55- വയസുകാരിയെ മകനും കൂട്ടാളികളും തല്ലിക്കൊന്നു. സംഭവത്തിൽ മകൻ സഞ്ജയ്‌ക്കെതിരെയും ബാധ ഒഴിപ്പിക്കാനെന്ന പേരിൽ എത്തിയ രണ്ടുപേർക്കെതിരെയും പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി ശിവമോഗയിലാണ് ദാരുണ സംഭവമുണ്ടായത്. ഗീതമ്മ എന്ന 55-കാരിയാണ് കൊല്ലപ്പെട്ടത്.

സംഭവം ഇങ്ങനെ- തന്റെ അമ്മയുടെ ദേഹത്ത് ബാധകയറിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് സഞ്ജയ് പൂജ ചെയ്യാൻ ആശ എന്ന സ്ത്രീക്ക് അടുത്തേക്ക് അമ്മയെ കൊണ്ടുപോവുകയായിരുന്നു. പിന്നീട് ആശയും ഭർത്താവ് സന്തോഷും ബാധ ഒഴിപ്പിക്കാനെന്ന പേരിൽ മകനോടൊപ്പം ഗീതമ്മയുടെ വീട്ടിലെത്തി. തുടർന്ന് പൂജ കർമങ്ങളെന്ന പേരിൽ മർദനം ആരംഭിക്കുകയായിരുന്നു. നിലത്ത് വലിച്ചിഴക്കുന്നതിന്റെയും തലയിലടക്കം അടിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വടി ഉപയോ​ഗിച്ച് ഇവർ ആവർത്തിച്ച് ആശയെ മർദിക്കുന്നതും ഇതിനിടയിൽ ഗീതമ്മ രക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

സമീപത്തുള്ള ക്യാമറയിൽ റെക്കോർഡ് ചെയ്യപ്പെട്ട ഈ ആക്രമണം രാത്രി 9:30 ഓടെ ആരംഭിച്ച് പുലർച്ചെ 1:00 വരെ നീണ്ടു.മൂന്നര മണിക്കൂർ നീണ്ട മർദനത്തിനൊടുവിൽ ഗീതമ്മ മരിക്കുകയായിരുന്നു. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തതായും മൂന്ന് പ്രതികളേയും അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

‘അവർ സന്തുഷ്ടരാണ്, എല്ലാ ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു, അവരുടെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഗണിച്ചിട്ടുണ്ട്, അവർക്ക് ഒരു അസംതൃപ്തിയുമില്ല- കെഎസ്ആർടിസി നാളെ പണി മുടക്കില്ല’- ​ഗതാ​ഗത മന്ത്രി

BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026