BREAKING NEWS

‘അവർ സന്തുഷ്ടരാണ്, എല്ലാ ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു, അവരുടെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഗണിച്ചിട്ടുണ്ട്, അവർക്ക് ഒരു അസംതൃപ്തിയുമില്ല- കെഎസ്ആർടിസി നാളെ പണി മുടക്കില്ല’- ​ഗതാ​ഗത മന്ത്രി

· · 1 min read
Share: Copied!

ആലപ്പുഴ: ബുധനാഴ്ച നടക്കുന്ന അഖിലേന്ത്യ പണിമുടക്കിൽ കെഎസ്ആർടിസിയിലെ ജീവനക്കാർ പങ്കെടുക്കുമെന്ന് താൻ കരുതുന്നില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. കെഎസ്ആർടിസി ബസുകൾ നാളെ സർവീസ് നടത്തും. ജീവനക്കാർ സന്തുഷ്ടരാണെന്നും അതുകൊണ്ട് തന്നെ അവർക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് 10 തൊഴിലാളി യൂണിയനുകളാണ് ബുധനാഴ്ച സംയുക്തമായി രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

‘കെഎസ്ആർടിസി ജീവനക്കാരെ സംബന്ധിച്ച് അവർ സന്തുഷ്ടരാണ്. ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു. മാത്രമല്ല, അവരുടെ ആരോഗ്യപ്രശ്‌നങ്ങളെല്ലാം ഇതുവരെ പരിഗണിച്ചിട്ടുണ്ട്. അവർക്ക് ഒരു അസംതൃപ്തിയുമില്ല. മാത്രമല്ല പണിമുടക്കിന് യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു.

‘കെഎസ്ആർടിസി പൊതുഗതാഗത സംവിധാനമാണ്. പണിമുടക്കിൽനിന്ന് കെഎസ്ആർടിസി ജീവനക്കാരെ ഒഴിവാക്കുമെന്നാണ് എന്റെ വിശ്വാസം. സമരം ചെയ്യാൻ പറ്റുന്ന ഒരു സാഹചര്യമല്ല കെഎസ്ആർടിസിക്കുള്ളത്. അതുപോലെ മുമ്പ് സമരം ഉണ്ടായപ്പോൾ ബഹുഭൂരിപക്ഷം ജീവനക്കാരും വിട്ടുനിന്നതായും അത് വകുപ്പിന്റെ മാറുന്ന സംസ്‌കാരമാണെന്നും ഗണേഷ് കുമാർ പറഞ്ഞു.

‘കഴിഞ്ഞ തവണ ഒരു സമരം ഉണ്ടായപ്പോൾ ആറ് ശതമാനം ആളുകൾ മാത്രമേ അതിൽ പങ്കെടുത്തിട്ടുള്ളൂ. അത് കെഎസ്ആർടിസിയുടെ മാറുന്ന സംസ്‌കാരമാണെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേർത്തു.

ചുമ്മാ രാഷ്ട്രീയം കളിക്കരുത്!! ഇന്ത്യയ്ക്കെതിരായ ആക്രമണത്തിൽ ചൈനയുടെ സഹായമില്ല, ഇന്ത്യ നടത്തുന്നത് പാക് സൈനിക സ്വയം പര്യാപ്തതയെ തള്ളിക്കളയാനുളള ശ്രമം, ഞങ്ങൾ എക്കാലത്തും കൈകൊണ്ടിട്ടുള്ളത് സമാധാനത്തിലും ബഹുമാനത്തിലും ഊന്നിയ നയതന്ത്രബന്ധം- അസിം മുനീർ

 

BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026