കോഴിക്കോട്∙ താമരശ്ശേരിയിൽ വീട്ടുവരാന്തയിൽ പത്രം വായിച്ചിരുന്ന മധ്യവയസ്കന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. ഇന്ന് രാവിലെ ആറോടെയാണ് സംഭവം. എം.കെ. അബ്ദുൽ ഖാദർ (59) ആണ് പരിക്കേറ്റത്.
വീട്ടുവരാന്തയിൽ ഇരുന്ന് പത്രം വായിക്കുന്നതിനിടെ അപ്രതീക്ഷിതമായി കാട്ടുപന്നി അകത്തേക്ക് കുതിച്ചെത്തുകയായിരുന്നു. തുടർന്ന് അബ്ദുൽ ഖാദറിന്റെ കാലിൽ കുത്തുകയായിരുന്നു. ആക്രമണത്തിൽ കാലിന് പരിക്കേറ്റു.
സംഭവത്തിന് പിന്നാലെ അബ്ദുൽ ഖാദറിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.






