തൃശൂർ: വടക്കാഞ്ചേരി പാർലിക്കാട് വനിതാ ഗേറ്റ് കീപ്പർക്ക് നേരെ അജ്ഞാത യുവാവിന്റെ ആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അടാട്ട് സ്വദേശി വിദ്യ (37)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ യുവാവ് വിദ്യയെ കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
സംഭവമറിഞ്ഞ് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയ യുവാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.