BREAKING NEWS

ഫോണെടുത്ത് സംസാരിക്കുമ്പോൾ ആളും തരവും നോക്കണ്ടേ അമ്പാനേ… കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് ഗതാഗത മന്ത്രി വിളിച്ചപ്പോൾ സീറ്റ് തെറിച്ചത് വനിതാ ജീവനക്കാർ ഉൾപ്പെടെ 9 പേരുടേത്, ഡ്യൂട്ടിയിലില്ലാത്തവരേയും സ്ഥലം മാറ്റിയെന്ന് ആക്ഷേപം

· · 1 min read
Share: Copied!

തിരുവനന്തപുരം: യാത്രക്കാരനെന്ന നിലയിൽ കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് ഗതാഗത മന്ത്രി ഗണേഷ് കുമാർ വിളിച്ചപ്പോൾ ആളാരാണെന്നു മനസിലാകാതെയും ഫോണെടുക്കാതെയിരുന്ന ജീവനക്കാർക്കെതിരെയും നടപടി. ഇത്തരത്തിൽ 9 കണ്ടക്ടർമാർക്കാണ് സ്ഥലം മാറ്റമുണ്ടായത്. കഴിഞ്ഞ ദിവസം മന്ത്രി കൺട്രോൾ റൂമിലേക്കു വിളിച്ചപ്പോൾ ആദ്യം ആരും ഫോൺ എടുത്തില്ല. പിന്നീട് ഫോൺ എടുത്തവരാകട്ടെ കൃത്യമായി മറുപടി നൽകിയുമില്ല. ഇത്തരത്തിൽ മറുപടി നൽകാതിരുന്ന വനിതാ ജീവനക്കാർ അടക്കം 9 കണ്ടക്ടർമാരെ മന്ത്രിയുടെ നിർദേശപ്രകാരം സ്ഥലം മാറ്റി.

പക്ഷെ അന്നു ഡ്യൂട്ടിയിൽ ഇല്ലാതിരുന്നവർക്കെതിരെയും നടപടി ഉണ്ടായതായി ആക്ഷേപമുണ്ട്. കൺട്രോൾ റൂം സംവിധാനം ഒഴിവാക്കുകയാണെന്നും പകരം ആപ്പ് സംവിധാനം ഉണ്ടാക്കുമെന്നും നേരത്തെ മന്ത്രി ഗണേഷ് കുമാറും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാർക്കെതിരെ നടപടിയെടുത്തത്.

അപകടം കനത്ത മഴയെ തുടർന്നു നിയന്ത്രണം നഷ്ടപ്പെട്ട്!! കെനിയയിൽ വാഹനാപകടത്തിൽ മരിച്ച 6ൽ അഞ്ചുപേരും മലയാളികൾ, മരിച്ചവരിൽ 18 മാസം പ്രായമുള്ള കുഞ്ഞും, 27 പേർക്ക് പരുക്ക്

BREAKING NEWS
മഴ ചതിച്ചു, മുതിർന്ന നേതാക്കളെല്ലാം മഴയത്ത് നിൽക്കേണ്ടി വരും!! ​ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റ് മാറ്റിവച്ചു; ഇന്ത്യ സഖ്യത്തിന്റെ പരിപാടി നാളെ, ഞായറാഴ്ചത്തെ റാലിയിൽ പ്രതിപക്ഷം ഒന്നിക്കും...ഇനി രാംലീല മൈതാനിയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുക, എത്രപേർ എത്തുന്നുവെന്നും എത്...
30 Oct 2026
BREAKING NEWS
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു, ആറ് പേര്‍ക്കായി തിരച്ചില്‍ ശക്തം
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026