BREAKING NEWS

എട്ടു കിലോമീറ്റർ അകലെയുള്ള ടാങ്കുകൾ ലക്ഷ്യമിടാനാകും; പകലും രാത്രിയും കൃത്യമായ ആക്രമണം; മിസൈലും ഓട്ടോമേറ്റഡ് ലോഞ്ചറും ഉൾപ്പെടുന്ന ഭഗീര എടി1 മിസൈൽ പരീക്ഷണം വിജയം

· · 1 min read
Share: Copied!

ജയ്പുർ: വാഹനങ്ങളിൽ ഘടിപ്പിച്ച് ഉപയോഗിക്കാവുന്ന ടാങ്ക് വേധ ഗൈഡഡ് മിസൈൽ (എ.ടി.ജി.എം.) വിജയകരമായി പരീക്ഷിച്ചു. അദാനി ഗ്രൂപ്പിന്റെ പ്രതിരോധ കമ്പനിയായ അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പെയ്‌സ് വികസിപ്പിച്ചെടുത്ത ഭഗീര എടി1 മിസൈലിന്റെ പരീക്ഷണം രാജസ്ഥാനിലെ പൊഖ്റാൻ ഫീൽഡ് ഫയറിങ് റേഞ്ചിലായിരുന്നു.

18 മാസംകൊണ്ടാണ് മിസൈലിന്റെ നിർമാണം പൂർത്തിയാക്കിയത്. ഇന്ത്യൻ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായാണ് മിസൈൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മിസൈലും ഓട്ടോമേറ്റഡ് ലോഞ്ചറും ഉൾപ്പെടുന്നതാണ് സംവിധാനം.

പകലും രാത്രിയും ലക്ഷ്യങ്ങൾ കൃത്യമായി ആക്രമിക്കാനുള്ള ശേഷി, ഒരേ ലേസർ ബീം ഉപയോഗിച്ച് കവചിത വാഹനത്തിലെ ലക്ഷ്യത്തിലേക്ക് തുടർച്ചയായി രണ്ട് മിസൈലുകൾ തൊടുക്കാനുള്ള കഴിവ്, ദൂരെയുള്ള ആകാശലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാനുള്ള ശേഷി എന്നിവ പരീക്ഷണത്തിൽ വിജയകരമായി തെളിയിച്ചതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

എട്ടു കിലോമീറ്റർ വരെ അകലെയുള്ള കവചിത വാഹനങ്ങളെ ആക്രമിക്കാൻ ഭഗീര എടി1 മിസൈലിന് ശേഷിയുണ്ട്.

BREAKING NEWS
'അടങ്ങാത്ത ആർത്തി'; മോദി പറഞ്ഞത് യാഥാർത്ഥ്യം, തെളിവായി കണക്കുകൾ; നികുതിയിളവുകളിൽ നിന്നും ലാഭം കൊയ്തത് കമ്പനികൾ; തൊഴിലും ശമ്പളവും വർദ്ധിച്ചില്ല
22 Nov 2026
BREAKING NEWS
മക്കൾ കരഞ്ഞുകാലുപിടിച്ചിട്ടും വെറുതെവിട്ടില്ല, കരണത്ത് മാറിമാറിയടിച്ചു... ട്രെയിനിൽ രണ്ട് പെൺമക്കളുടെ മുന്നിലിട്ട് യുവതിയെ ക്രൂരമായി മർദിച്ച് ജിആർപി ഉദ്യോഗസ്ഥൻ, യുവതിയുടെ തലയ്ക്ക് പരിക്ക്, മർദനത്തിൽ കലാശിച്ചത് സീറ്റുമായി ബന്ധപ്പെട്ട തർക്കം, നാലു യുവതികൾ ഉൾപ്പെടെ ആറുപേർക്കെതിരെ കേസ്
22 Nov 2026
BREAKING NEWS
ഒരു കോടി ഗ്ലൗസുകൾ വാങ്ങി, അതും നാലിരട്ടി വിലയ്ക്ക്; ഗോഡൗണുകളിൽ കൂട്ടിയിട്ട് നശിപ്പിച്ചത് 58.40 ലക്ഷം ഗ്ലൗസുകൾ! 7.09 കോടിയുടെ നഷ്ടം!! അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ശുപാർശ; വിജിലൻസ് അന്വേഷണം
22 Nov 2026
BREAKING NEWS
’പാളയത്തിൽ പട’; കോൺഗ്രസിൽ പോര് മുറുകുന്നു; ഗ്രൂപ്പുപോര് പരസ്യമായി; പ്രശ്ന പരിഹാരം തേടി ഒത്തുതീർപ്പ് സമിതിയുമായി സണ്ണി ജോസഫ് ഡൽഹിയിലേക്ക്
22 Nov 2026