BREAKING NEWS

’പാളയത്തിൽ പട’; കോൺഗ്രസിൽ പോര് മുറുകുന്നു; ഗ്രൂപ്പുപോര് പരസ്യമായി; പ്രശ്ന പരിഹാരം തേടി ഒത്തുതീർപ്പ് സമിതിയുമായി സണ്ണി ജോസഫ് ഡൽഹിയിലേക്ക്

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിലെ അധികാരത്തർക്കവും സംഘടനാപ്രശ്നങ്ങളും പരിഹരിക്കാൻ പുനഃസംഘടനയടക്കം പരിഗണിച്ചിരുന്ന ഹൈക്കമാൻഡിന് മുന്നിൽ പ്രതിസന്ധി രൂക്ഷമാകുന്നു. പുനഃസംഘടനയ്ക്കായി കാത്തിരുന്നാൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന വിലയിരുത്തലിലാണ് ഒരു വിഭാഗം നേതാക്കൾ. പി.എസ്.സി., ദേവസ്വം ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട് തർക്കം പരസ്യമായതും പ്രതിസന്ധി കടുപ്പിച്ചു. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളടക്കം നടത്തേണ്ട സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് ‘ഒത്തുതീർപ്പ് സമിതി’ എന്ന നിർദേശവുമായാണ് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് ഡൽഹിയിലേക്ക് പോകുന്നത്. മുതിർന്ന നേതാവെന്ന നിലയിൽ മന്ത്രി രമേശ് ചെന്നിത്തലയും ചർച്ചകളിൽ പങ്കാളിയാകുന്നുണ്ട്.

കെ.പി.സി.സി. പ്രസിഡന്റും മുഖ്യമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്നാൽ, ഇതിലൂടെ പാർട്ടിയിലെ എല്ലാ ഗ്രൂപ്പുകളെയും തൃപ്തിപ്പെടുത്താനാകില്ലെന്നാണ് സണ്ണി ജോസഫിന്റെ വാദം. ഇതോടെയാണ് കെ.സി. പക്ഷത്തുനിന്ന് എ.പി. അനിൽകുമാർ പ്രധാന വിമർശകനായി രംഗത്തെത്തിയത്.

പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി പഴയ എ വിഭാഗം നേതാക്കളും രംഗത്തുണ്ട്. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേരിലാണ് ഒരു വിഭാഗം നേതാക്കൾ പ്രതിഷേധം ശക്തമാക്കുന്നത്. സൈബറിടങ്ങളിലും ഗ്രൂപ്പ് യോഗങ്ങളിലുമടക്കം പാർട്ടിക്കുള്ളിലെ പോര് കടുക്കുമ്പോഴും വേണുഗോപാൽ മൗനം തുടരുകയാണ്.

അറിയാത്ത കാര്യങ്ങളിൽ എന്തിനാണ് ഇടപെടുന്നതെന്ന് വേണുഗോപാൽ കേരളത്തിലെ നേതാക്കളോട് തിരിച്ചുചോദിച്ചുവെന്നാണ് വിവരം. മുസ്‌ലിം ലീഗിനെക്കൂടി വിമർശിക്കുന്ന നിലപാട് എ.പി. അനിൽകുമാർ സ്വീകരിച്ചതോടെ തർക്കം കൂടുതൽ രൂക്ഷമായി. വിഷയത്തിൽ മന്ത്രി കെ. മുരളീധരനും നിലപാട് വ്യക്തമാക്കി.

“ആര് എന്തു കളിച്ചിട്ടും കാര്യമില്ല. അഞ്ചുവർഷം വി.ഡി. സതീശൻ പൂർത്തിയാക്കും. മുഖ്യമന്ത്രി ശക്തമായിത്തന്നെ മുന്നോട്ടുപോകും. മന്ത്രിസഭയുടെയും ജനങ്ങളുടെയും പിന്തുണ അദ്ദേഹത്തിനുണ്ട്” എന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം.

അതേസമയം, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാർ മന്ത്രിസഭയിൽ തുടരാൻ പാടില്ലെന്ന് ജി. സുധാകരൻ എം.എൽ.എ. പറഞ്ഞു. “മന്ത്രിമാരിൽ കൊള്ളാത്തവരുണ്ടെങ്കിൽ മാറ്റണം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒറ്റമന്ത്രിയും അവിടെ ഇരിക്കാൻ പാടില്ല. അത് ഭരണഘടനാവിരുദ്ധമാണ്. മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണം. മുഖ്യമന്ത്രിയുടെ വിശ്വാസമാണ് ഒരാൾ മന്ത്രിയാകുന്നതിൽ പ്രധാനം. അദ്ദേഹത്തിന് വിശ്വാസമുള്ളിടത്തോളം കാലമേ ഒരാൾക്ക് മന്ത്രിസഭയിൽ തുടരാനാകൂ” – ജി. സുധാകരൻ പറഞ്ഞു.

വർഷങ്ങൾക്ക് മുൻപ് ഒരേ സ്കൂളിൽ പഠിച്ചവർ, പൂർവവിദ്യാർഥി സം​ഗമത്തിനിടയുള്ള കണ്ടുമുട്ടൽ പ്രണയത്തിലെത്തിച്ചു, ഇടയ്ക്കുവച്ച് യുവതി സഹപാഠിയെ ഒഴിവാക്കി മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചുവെന്ന സംശയം, കാറിൽ വന്നിറങ്ങിയ യുവാവിനേയും യുവതിയേയും വെട്ടിക്കൊലപ്പെടുത്തി, തമിഴ്നാട്ടിൽ ക്രമസമാധാനത്തെച്ചൊല്ലി രാഷ്ട്രീയപ്പോര്

BREAKING NEWS
ഒരു കോടി ഗ്ലൗസുകൾ വാങ്ങി, അതും നാലിരട്ടി വിലയ്ക്ക്; ഗോഡൗണുകളിൽ കൂട്ടിയിട്ട് നശിപ്പിച്ചത് 58.40 ലക്ഷം ഗ്ലൗസുകൾ! 7.09 കോടിയുടെ നഷ്ടം!! അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ശുപാർശ; വിജിലൻസ് അന്വേഷണം
22 Nov 2026
BREAKING NEWS
ആ പ്രസ്താവന എനിക്ക് നല്ലതായി തോന്നി, അതിൽ ഒരു പ്രശ്നവുമില്ല... ഇറാൻ യുദ്ധത്തെ വിമർശിച്ച ജെ.ഡി വാൻസിനോട് അതൃപ്തിയില്ല, വീണ്ടും തീരുമാനമെടുക്കാൻ അവസരം ലഭിച്ചാൽ ഇറാനെതിരായ യുദ്ധം ആരംഭിക്കുമായിരുന്നു...ട്രംപ്!! 2028ലെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തെച്ചൊല്ലി വാൻസും റൂബിയോയും തമ്മിൽ മത്സരം?
22 Nov 2026
BREAKING NEWS
വർഷങ്ങൾക്ക് മുൻപ് ഒരേ സ്കൂളിൽ പഠിച്ചവർ, പൂർവവിദ്യാർഥി സം​ഗമത്തിനിടയുള്ള കണ്ടുമുട്ടൽ പ്രണയത്തിലെത്തിച്ചു, ഇടയ്ക്കുവച്ച് യുവതി സഹപാഠിയെ ഒഴിവാക്കി മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചുവെന്ന സംശയം, കാറിൽ വന്നിറങ്ങിയ യുവാവിനേയും യുവതിയേയും വെട്ടിക്കൊലപ്പെടുത്തി, തമിഴ്നാട്ടിൽ ക്രമസമാധാനത്തെച്ചൊല്ലി രാഷ്ട്രീയപ...
22 Nov 2026
BREAKING NEWS
ഭർത്താവ് 5 വർഷം മുൻപ് മരിച്ചു, തന്റെ അഞ്ച് മക്കളെ സഹോദരിയുടെ വീട്ടിലാക്കി 34 കാരി തന്നെക്കാൾ 10 വയസ് ഇളയ യുവാവിനെ വിവാഹം കഴിച്ചു, ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി മാലിന്യത്തിനടിയിൽ ഒളിപ്പിച്ചു, അസ്ഥികൂടം കണ്ടെത്തിയത് രണ്ട് മാസത്തിന് ശേഷം തെരുവുനായ കട...
22 Nov 2026