BREAKING NEWS

ഒരു കോടി ഗ്ലൗസുകൾ വാങ്ങി, അതും നാലിരട്ടി വിലയ്ക്ക്; ഗോഡൗണുകളിൽ കൂട്ടിയിട്ട് നശിപ്പിച്ചത് 58.40 ലക്ഷം ഗ്ലൗസുകൾ! 7.09 കോടിയുടെ നഷ്ടം!! അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ശുപാർശ; വിജിലൻസ് അന്വേഷണം

· · 1 min read
Share: Copied!

തിരുവനന്തപുരം: കോവിഡ് കാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ.) ആരോഗ്യവകുപ്പിനായി ഒരു കോടി ഗ്ലൗസുകൾ വാങ്ങിയത് വിപണിവിലയുടെ നാലിരട്ടി തുകയ്ക്കെന്ന് കണ്ടെത്തൽ. വാങ്ങിയ ഗ്ലൗസുകളിൽ പകുതിയിലേറെയും ഉപയോഗിക്കാതെ ഗോഡൗണുകളിൽ സൂക്ഷിച്ച് നശിപ്പിച്ചു. ഇതുവഴി സർക്കാരിന് 7.09 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് ആരോഗ്യവകുപ്പിന്റെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തൽ.

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കെ.എം.എസ്.സി.എൽ. ജനറൽ മാനേജറായിരുന്ന എസ്.ആർ. ദിലീപ് കുമാറിനെ പ്രതിയാക്കണമെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. വിജിലൻസ് അന്വേഷണത്തിനായി റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

2021 ജൂൺ, ജൂലൈ മാസങ്ങളിലാണ് ഉയർന്ന വിലയ്ക്ക് ഒരു കോടി ഗ്ലൗസുകൾ വാങ്ങാൻ തീരുമാനിച്ചത്. അഗ്രത അവോൺ എക്സിം എന്ന കമ്പനിയിൽനിന്ന് ഒരു ഗ്ലൗസിന് 12.10 രൂപ നിരക്കിലായിരുന്നു വാങ്ങൽ. കമ്പനിക്കു നൽകുന്നതിനുമുമ്പ് ചർച്ചകളോ വിലപേശലോ നടത്തിയിരുന്നില്ല. അതേസമയം, കരാർ കാലാവധിക്കുള്ളിൽ മുഴുവൻ ഗ്ലൗസുകളും എത്തിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു കമ്പനിയിൽനിന്ന് ഇതേ കാലയളവിൽ 7.72 രൂപയ്ക്കും തൊട്ടടുത്ത വർഷം 3.10 രൂപയ്ക്കും ഗ്ലൗസുകൾ വാങ്ങിയിരുന്നു.

കാർഷിക ഉപകരണങ്ങളടക്കം വിപണനം ചെയ്തിരുന്ന അഗ്രത കമ്പനിക്ക് 12 കോടി രൂപയുടെ ഓർഡർ നൽകിയതിലും മതിയായ സുരക്ഷാ ഉറപ്പില്ലാതെ 6,07,50,000 രൂപ മുൻകൂറായി നൽകിയതിലും ക്രമക്കേടുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. 15 ദിവസത്തിനകം മുഴുവൻ ഗ്ലൗസുകളും എത്തിക്കണമെന്നായിരുന്നു കരാർ. എന്നാൽ, 30 ദിവസംകൊണ്ട് 41.60 ലക്ഷം ഗ്ലൗസുകൾ മാത്രമാണ് കമ്പനി എത്തിച്ചത്.

17 ദിവസം പിന്നിട്ടപ്പോൾ പുതിയ ടെൻഡർ ക്ഷണിച്ച് മറ്റൊരു കമ്പനിക്ക് 7.72 രൂപ നിരക്കിൽ കരാർ നൽകി. ഇതിനു പിന്നാലെ അഗ്രത കമ്പനിയും ബാക്കിയുള്ള ഗ്ലൗസുകൾ തിരുവനന്തപുരം, എറണാകുളം ഗോഡൗണുകളിൽ എത്തിച്ചു. ഇവ സ്വീകരിച്ച് സൂക്ഷിച്ചശേഷമാണ് സപ്ലൈ ഓർഡർ റദ്ദാക്കി കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ ഉത്തരവിറക്കിയത്. ഉയർന്ന വിലയ്ക്ക് ഗ്ലൗസുകൾ വാങ്ങിയത് വിവാദമായതിനെ തുടർന്നാണ് ഈ നടപടിയെന്നാണ് സംശയം. ഇതോടെ ബാക്കി 6.07 കോടി രൂപ കമ്പനിക്ക് നൽകിയില്ല. ഇതുസംബന്ധിച്ച നിയമനടപടികൾ തുടരുകയാണ്.

കമ്പനി പിന്നീട് എത്തിച്ച 58.40 ലക്ഷം ഗ്ലൗസുകൾ ഗോഡൗണുകളിൽ ഉപയോഗിക്കാതെ കൂട്ടിയിട്ടതോടെ നശിച്ചുപോയി. ഇതിനിടെ മറ്റു കമ്പനികളിൽനിന്നും കോടിക്കണക്കിന് ഗ്ലൗസുകൾ വാങ്ങുകയും ചെയ്തു. ഉപയോഗിക്കാതെ ഗ്ലൗസുകൾ കാലഹരണപ്പെട്ടതിലൂടെ സർക്കാരിന് 7.09 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

BREAKING NEWS
’പാളയത്തിൽ പട’; കോൺഗ്രസിൽ പോര് മുറുകുന്നു; ഗ്രൂപ്പുപോര് പരസ്യമായി; പ്രശ്ന പരിഹാരം തേടി ഒത്തുതീർപ്പ് സമിതിയുമായി സണ്ണി ജോസഫ് ഡൽഹിയിലേക്ക്
22 Nov 2026
BREAKING NEWS
ആ പ്രസ്താവന എനിക്ക് നല്ലതായി തോന്നി, അതിൽ ഒരു പ്രശ്നവുമില്ല... ഇറാൻ യുദ്ധത്തെ വിമർശിച്ച ജെ.ഡി വാൻസിനോട് അതൃപ്തിയില്ല, വീണ്ടും തീരുമാനമെടുക്കാൻ അവസരം ലഭിച്ചാൽ ഇറാനെതിരായ യുദ്ധം ആരംഭിക്കുമായിരുന്നു...ട്രംപ്!! 2028ലെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തെച്ചൊല്ലി വാൻസും റൂബിയോയും തമ്മിൽ മത്സരം?
22 Nov 2026
BREAKING NEWS
വർഷങ്ങൾക്ക് മുൻപ് ഒരേ സ്കൂളിൽ പഠിച്ചവർ, പൂർവവിദ്യാർഥി സം​ഗമത്തിനിടയുള്ള കണ്ടുമുട്ടൽ പ്രണയത്തിലെത്തിച്ചു, ഇടയ്ക്കുവച്ച് യുവതി സഹപാഠിയെ ഒഴിവാക്കി മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചുവെന്ന സംശയം, കാറിൽ വന്നിറങ്ങിയ യുവാവിനേയും യുവതിയേയും വെട്ടിക്കൊലപ്പെടുത്തി, തമിഴ്നാട്ടിൽ ക്രമസമാധാനത്തെച്ചൊല്ലി രാഷ്ട്രീയപ...
22 Nov 2026
BREAKING NEWS
ഭർത്താവ് 5 വർഷം മുൻപ് മരിച്ചു, തന്റെ അഞ്ച് മക്കളെ സഹോദരിയുടെ വീട്ടിലാക്കി 34 കാരി തന്നെക്കാൾ 10 വയസ് ഇളയ യുവാവിനെ വിവാഹം കഴിച്ചു, ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി മാലിന്യത്തിനടിയിൽ ഒളിപ്പിച്ചു, അസ്ഥികൂടം കണ്ടെത്തിയത് രണ്ട് മാസത്തിന് ശേഷം തെരുവുനായ കട...
22 Nov 2026