BREAKING NEWS

ഞങ്ങൾ‍ക്ക് 21 വയസായി, മദ്യം വേണം… സ്കൂൾ യൂണിഫോമിൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ വിദ്യാർഥികൾ!! തരില്ലെന്നു പറഞ്ഞതോടെ അടുത്ത വരവ് യൂണിഫോം മാറ്റി, പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടുന്നതോടെ പ്രതിഷേധം- നെടുമ്പാശേരി അപകടത്തോടെ പരിശോധന കർശമാക്കി- ജീവനക്കാർ

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് കക്കോടി പാലത്തിന് സമീപമുള്ള ബിവറേജസ് ഔട്ട്‌ലെറ്റിൽ യൂണിഫോമിലെത്തി മദ്യം ആവശ്യപ്പെട്ട് വിദ്യാർഥികൾ. ജീവനക്കാർ മദ്യം നൽകാൻ തയ്യാറാകാതെ വന്നതോടെ വിദ്യാർഥികൾ പ്രതിഷേധിച്ചെന്ന് ജീവനക്കാർ പറയുന്നു.

ഐടിഐയിൽ ഫ്രഷേഴ്‌സ് ഡേ പരിപാടി നടക്കുന്നതിനാൽ നിരവധി വിദ്യാർഥികൾ ഔട്ട്‌ലെറ്റിലെത്തിയെന്നാണ് വിവരം. യൂണിഫോമിലെത്തിയ വിദ്യാർഥികളെ തിരിച്ചറിഞ്ഞ ജീവനക്കാർ മദ്യം നൽകാതെ മടക്കിയയച്ചു. ഇതോടെ യൂണിഫോം മാറ്റി തിരിച്ചെത്തിയ ചിലർക്ക് പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ടതായും ജീവനക്കാർ പറഞ്ഞു.

എന്നാൽ തങ്ങൾക്ക് 21 വയസ് കഴിഞ്ഞെന്നും മദ്യം നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടതായി ഔട്ട്‌ലെറ്റിലെ ജീവനക്കാർ പറഞ്ഞു. യൂണിഫോമിലെത്തുന്ന വിദ്യാർഥികൾക്ക് മദ്യം നൽകുന്നത് തങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന സാഹചര്യമാണെന്നും പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്നും ജീവനക്കാർ വ്യക്തമാക്കി.

ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെടുമ്പോൾ ചിലർ രേഖകളില്ലെന്ന് പറഞ്ഞ് മടങ്ങിപ്പോകും. പിന്നീട് പ്രായപൂർത്തിയായ മറ്റുള്ളവരോടൊപ്പം തിരിച്ചെത്തുന്ന സംഭവങ്ങളുമുണ്ടെന്ന് ജീവനക്കാർ ആരോപിച്ചു. പ്രായം സംബന്ധിച്ച് സംശയമുള്ളവരോട് രേഖകൾ ആവശ്യപ്പെടാറുണ്ടെന്നും അവർ വ്യക്തമാക്കി. അതേസമയം നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പരിശോധനകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ടെന്നും ജീവനക്കാർ പറഞ്ഞു.

തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ്റ്റ്

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026