BREAKING NEWS

‘ഓട്ടുവിളക്കുകൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു കൊന്നു; പിന്നാലെ സ്വയം കഴുത്തറുത്ത് ഭർത്താവും ജീവനൊടുക്കി’; തൃശ്ശൂർ കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

· · 1 min read
Share: Copied!

കിഴുപ്പിള്ളിക്കര (തൃശ്ശൂർ): താന്ന്യം കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കര നളന്ദ സ്കൂളിനു സമീപം കാട്ടുതിണ്ടിയിൽ താമസിക്കുന്ന സന്തോഷ് (59), ഭാര്യ ഷിനി (52) എന്നിവരെയാണ് വെള്ളിയാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്.

രാവിലെ 11.30-ന് മകൻ വീട്ടിലെത്തിയെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് പിൻവാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് അടുക്കളയിൽ ഇരുവരെയും രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയത്. മുറിയാകെ രക്തം തളംകെട്ടിക്കിടക്കുകയായിരുന്നു.

ഭാര്യയെ ഓട്ടുവിളക്കുകൊണ്ട് തലയ്ക്കടിച്ചശേഷം സന്തോഷ് കത്തികൊണ്ട് സ്വന്തം കഴുത്തുമുറിച്ച് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് കത്തിയും കണ്ടെത്തിയിട്ടുണ്ട്.

അന്തിക്കാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

തൃശ്ശൂരിൽ ഇലക്ട്രോണിക്സ് സ്ഥാപനം നടത്തിവരികയായിരുന്നു സന്തോഷും ഷിനിയും. മക്കൾ: സ്വാതിലക്ഷ്മി, വിഷ്ണു. മരുമകൻ: റിയാസ്.
‘വി.ഡി. സതീശനുമായും കെ.സി. വേണുഗോപാലുമായും അഭിപ്രായവ്യത്യാസങ്ങളുണ്ട്, എല്ലാം പറയുന്നത് നേതൃത്വത്തോടു മാത്രം; ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു; മന്ത്രിസഭയിൽ എല്ലാ മന്ത്രിമാർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്; അത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്; പാർട്ടി ആവശ്യപ്പെട്ടാൽ ഈ നിമിഷം തന്നെ രാജിവെക്കാൻ ഞാൻ സന്നദ്ധനാണ്’; രമേശ് ചെന്നിത്തല

BREAKING NEWS
ചാഞ്ചാട്ടം തുടർന്ന് സ്വർണ്ണം! വിലയിൽ വീണ്ടും ഇടിവ്; പവന് 93,760 രൂപ, ഇന്ന് രാവിലത്തെ നിരക്കറിയാം
28 Nov 2026
BREAKING NEWS
'വി.ഡി. സതീശനുമായും കെ.സി. വേണുഗോപാലുമായും അഭിപ്രായവ്യത്യാസങ്ങളുണ്ട്, എല്ലാം പറയുന്നത് നേതൃത്വത്തോടു മാത്രം; ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു; മന്ത്രിസഭയിൽ എല്ലാ മന്ത്രിമാർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്; അത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്; പാർട്ടി ആവശ്യപ്പെട്ടാൽ ഈ നിമിഷം തന്നെ രാജിവെക്കാൻ...
28 Nov 2026
BREAKING NEWS
'കൊള്ളാമല്ലോ ഷാഫീ...നീ ഉമ്മൻചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ?'; പാലക്കാട് വീണ്ടും ഫ്ലക്സ്, ഷാഫിയെ പിന്തുണച്ച ഫ്ലക്സിന് മുന്നിൽ ചാരിവച്ച നിലയിൽ പരിഹാസ ബോർഡ്! കോൺഗ്രസ് പോര് തെരുവിലേക്ക്
28 Nov 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി 2 വർഷമായി അടുപ്പം; പല തവണ ലൈെം​ഗീക പീഡനത്തിനിരയാക്കി; പെൺകുട്ടി ഗർഭിണി, 18കാരൻ പോക്സോ കേസിൽ അറസ്റ്റിൽ; മുമ്പും പോക്സോ കേസിലും മോഷണക്കേസിലും പ്രതി
28 Nov 2026