BREAKING NEWS

ഗ്യാനേഷ് കുമാറിനെ തെറിപ്പിക്കാൻ വിജയ്‍യും ഇറങ്ങും; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലേക്ക് ടിവികെയും; വിജയ്–രാഹുൽ ചിത്രങ്ങളുമായി പോസ്റ്റർ

· · 1 min read
Share: Copied!

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന യോഗത്തിലേക്ക് തമിഴക വെട്രി കഴകവും (ടിവികെ). നാളെ ചെന്നൈയിൽ നടക്കുന്ന പൊതുയോഗത്തിന്റെ പോസ്റ്ററിൽ രാഹുൽ ഗാന്ധിയുടെയും ടിവികെ അധ്യക്ഷൻ വിജയ്‌യുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാസംഗികരുടെ പട്ടികയിൽ ടിവികെ നേതാവ് രാജ്‌മോഹനും ഇടംപിടിച്ചിട്ടുണ്ട്.

വിഷയത്തിൽ ടിവികെ പുലർത്തിയ മൗനവും ഡൽഹിയിലെ പ്രതിഷേധങ്ങളിൽ നിന്ന് അകലം പാലിച്ചതും നേരത്തെ ചർച്ചയായിരുന്നു. തമിഴ്നാട്ടിൽ ടിവികെയുമായി സഖ്യത്തിലില്ലാത്ത ഇടതുപാർട്ടികളുടെ നേതാക്കളുടെ ചിത്രങ്ങളും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ടിവികെയുടെ രാഷ്ട്രീയ നീക്കം ശ്രദ്ധേയമായിരിക്കുകയാണ്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധങ്ങൾക്കിടെ ചെന്നൈയിൽ 140 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബസന്ത് നഗറിലെ എലിയറ്റ്‌സ് ബീച്ചിൽ നിന്ന് 40 യുവാക്കളെയും സെക്രട്ടേറിയറ്റിന് സമീപത്ത് നിന്ന് എസ്എഫ്ഐ, എഐഎസ്എഫ് പ്രവർത്തകരായ 100 പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു യുവാക്കൾ ബീച്ചിൽ ഒത്തുചേർന്നത്.

പൊലീസ് നടപടിക്കെതിരെ ഡിഎംകെ കടുത്ത വിമർശനവുമായി രംഗത്തെത്തി. ടിവികെ ബിജെപിയുടെ ശാഖയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആരോപിച്ചു. വിജയ് ബിജെപിയുടെ അപ്രഖ്യാപിത അടിമയാണെന്നും ഡമ്മി മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും വിമർശിച്ചു.

ഇത്തരം ആരോപണങ്ങൾക്കിടെയാണ് ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലേക്ക് ടിവികെയും എത്തുന്നത്. ഡൽഹിയിൽ പ്രതിഷേധം ശക്തമായിരിക്കെ വിജയ്‌യെ കാണാൻ രാഹുൽ ഗാന്ധി ചെന്നൈയിലെത്തിയതിനെച്ചൊല്ലി ഉയർന്ന വിമർശനങ്ങൾക്കിടയിലും ടിവികെയുടെ പുതിയ നീക്കം രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്.

BREAKING NEWS
’ലഹരിയിൽ വാഹനമോടിച്ച് അപകടമരണം ഉണ്ടാക്കിയാൽ കടുത്ത ശിക്ഷ ഉറപ്പാക്കും; വാഹനം കണ്ടുകെട്ടും; കർശന നിയമം സർക്കാർ പരിഗണനയിൽ’ – ഗതാഗത മന്ത്രി
14 Oct 2026
BREAKING NEWS
ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ; ശ്വാസകോശത്തിലെ താഴത്തെ ലോബ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി വത്തിക്കാൻ ; ശസ്ത്രക്രിയയ്ക്കിടെ ശേഖരിച്ച ടിഷ്യു പരിശോധിച്ചതിലാണ് കാൻസർ കണ്ടെത്തിയത്
14 Oct 2026
BREAKING NEWS
15 വർഷം കൊണ്ട് തീർത്തത് കൂടത്തിൽ കുടുംബത്തിലെ ഏഴുപേരെ, പിടിവീണത് 100 കോടിയ്ക്കടുത്ത് വിലവരുന്ന സ്വത്തുക്കൾ ഇഷ്ടദാനമെന്ന പേരിൽ കാര്യസ്ഥനും ബന്ധുക്കളും തട്ടിയെടുത്തതോടെ... ഏറ്റവും അവസാനമായി ജയമാധവൻ നായരെ കൊലപ്പെടുത്തിയത് വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ... ഓരോ മരണവും പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ ...
14 Oct 2026
BREAKING NEWS
ദുർഗാപൂജ പന്തൽ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യാനെത്തിയ മമത ബാനർജിക്കു മുന്നിലേക്കു അമ്മായി, എന്ന് വിളിച്ചുകൊണ്ട് യുവതി ഓടിയെത്തി, മമതയുടെ അടുത്തേക്ക് ചാടിവീഴാൻ ശ്രമിച്ച യുവതിയെ പ്രവർത്തകർ തടഞ്ഞതോടെ റോഡിൽ കിടന്ന് അസഭ്യ വർഷം, കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണം, യുവതി പിടിയിൽ
14 Oct 2026