BREAKING NEWS

വീണയ്ക്കും കൂട്ടർക്കും നിർണായക ദിനം; ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നല്കിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇഡി ഡയറക്ടർ കൊച്ചിയിൽ

· · 1 min read
Share: Copied!

കൊച്ചി: സിഎംആർഎൽ മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കമ്പനി എംഡി ശശിധരൻ കർത്തയും മറ്റ് അഞ്ച് ഉദ്യോഗസ്ഥരും നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര അന്വേഷണ ഏജൻസിയുടെ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം.

ഇതിനിടെ, കേസിലെ തുടർനടപടികൾ വിലയിരുത്തുന്നതിനായി ഇഡി ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിലെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് നിർണായക യോഗം ചേരും. കേസുമായി ബന്ധപ്പെട്ട് വീണ വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ തുടർനടപടികൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.

വീണ വിജയന്റെ വസതിയിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ പരിഗണിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയുൾപ്പെടെ വിവിധ ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. സിഎംആർഎൽ കമ്പനി അധികൃതരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടന്നിരുന്നു.

തുടർന്നാണ് സിഎംആർഎൽ കമ്പനി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് യാതൊരു സേവനവും ലഭിക്കാതെയാണ് 1.72 കോടി രൂപ നൽകിയതെന്നതാണ് കേസിലെ പ്രധാന ആരോപണം.

ഹൈക്കോടതി വിധിയും ഇഡി റെയ്ഡുകളും നടന്നതിന് പിന്നാലെ, ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർക്ക് വീണ്ടും സമൻസ് നൽകാൻ ഇഡി തയ്യാറെടുക്കുന്നതിനിടെയാണ് അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കമ്പനി അടിയന്തര നിയമനടപടി സ്വീകരിച്ചത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026