BREAKING NEWS

സ്വകാര്യ ഉച്ചകോടിയിൽ മുഖ്യമന്ത്രി ആദരിക്കേണ്ട വ്യക്തി സാമ്പത്തിക തട്ടിപ്പുക്കേസിൽ പ്രതി, പരിപാടിയിൽ നിന്ന് പിന്മാറി മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും!! തനിക്കെതിരെയുളളത് വ്യാജ പരാതി, കോടതി തള്ളിയതാണ്- ആസിഫ് ഇഖ്ബാൽ, ആരോപണവിധേയനെ സമ്മിറ്റിൽനിന്നു മാറ്റി നിർത്തിയതായി കമ്പനി സ്ഥാപകൻ

· · 1 min read
Share: Copied!

കൊച്ചി: സ്വകാര്യ ഉച്ചകോടിയിൽ മുഖ്യമന്ത്രി ആദരിക്കേണ്ട വ്യക്തി മുൻപ് സാമ്പത്തിക തട്ടിപ്പു കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഓഫിസ് കണ്ടെത്തിയതോടെ പരിപാടിയിൽനിന്ന് മുഖ്യമന്ത്രിയും ആറു മന്ത്രിമാരും പിൻമാറി. അങ്കമാലിയിൽ നടക്കുന്ന കേരള ഗ്ലോബൽ ഡിജിറ്റൽ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽനിന്നാണ് പിന്മാറിയത്.

ഈ പരിപാടിയിൽ രണ്ട് വിദേശികളെയും ആസിഫ് ഇഖ്ബാൽ എന്നയാളെയുമാണ് മുഖ്യമന്ത്രി ആദരിക്കുമെന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ആസിഫ് മുൻപ് ഡൽഹിയിൽ‍ സാമ്പത്തിക ഇടപാടു കേസിൽ ഉൾപ്പെട്ട കാര്യം സംസ്ഥാന ഇന്റലിജൻസ് വിഭാഗം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. പരിപാടിയിൽ നിന്നു പിൻമാറുകയായിരുന്നു.

ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ പ്രസിഡന്റാണ് ആസിഫ് ഇഖ്ബാൽ. തനിക്കെതിരെയുളളത് വ്യാജ പരാതിയാണെന്നും കോടതി തള്ളിയതാണെന്നും ആസിഫ് ഇഖ്ബാൽ അവകാശപ്പെട്ടു. അതേസമയം ആസിഫിന് ഉച്ചകോടിയുടെ സംഘാടനവുമായി ബന്ധമില്ലെന്ന് സമ്മിറ്റിന്റെ സംഘാടകരായ ബ്ലൂക്ലൗഡ് കമ്പനി സ്ഥാപകൻ അലക്സ് ജോർജ് പറഞ്ഞു. ആരോപണവിധേയനെ സമ്മിറ്റിൽനിന്നു മാറ്റി നിർത്തിയതായും സംരംഭകർക്കു സംഭാവനകൾ നൽകണമെന്ന ആഗ്രഹത്തോടെയാണ് ഉച്ചകോടി നടത്തുന്നതെന്നും അലക്സ് പറഞ്ഞു. മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ, പി.സി.വിഷ്ണുനാഥ്, ബിന്ദു കൃഷ്‌ണ, റോജി എം.ജോൺ, ഒ.ജെ.ജനീഷ് എന്നിവരാണു പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നത്.

BREAKING NEWS
ഒന്നര വർഷം മുൻപ് ഭർത്താവ് മരിച്ചതോടെ വിഷാദരോ​ഗത്തിന് അടിമ, കടുത്ത ടിബി രോഗം ബാധിച്ച് ആഹാരം പോലും കഴിക്കാനാവുന്നില്ല, മകനൊപ്പം താമസിക്കുന്ന 56 കാരി വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് എല്ലും തോലുമായ അവസ്ഥയിൽ
25 Nov 2026
BREAKING NEWS
പൊന്ന് വീണ്ടും താഴോട്ടുതന്നെ... ആഗോള വിപണിയിലെ സമ്മർദം കേരളത്തിലും പ്രതിഫലിക്കുന്നു
25 Nov 2026
BREAKING NEWS
ഭാര്യയുടേയും പെറ്റമ്മയുടേയും മുന്നിലിട്ട് 37 വെട്ടിന് കൊലപ്പെടുത്തി... പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി, ധൻരാജ് വധക്കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ബിജെപി/ ആർഎ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം
25 Nov 2026
BREAKING NEWS
'രാഷ്ട്രീയത്തിൽ ശത്രുക്കളെ തിരിച്ചറിയാൻ എളുപ്പം, പക്ഷേ, കൂടെനിന്നവരുടെ യഥാർഥ മുഖം തിരിച്ചറിയാനാണ് പ്രയാസം! ആട്ടിൻതോലിട്ട ചെന്നായ എന്നൊക്കെ പറയുന്നത് വെറുതെയല്ലല്ലോ! ഇനിയും എത്ര കഥകൾ പുറത്തുവരാനുണ്ടോ? കാലം പല ചോദ്യങ്ങൾക്കും ഉത്തരം നൽകട്ടെ'... പിന്നിൽ നിന്ന് കുത്തുന്ന ഷാഫി പറമ്പിലിന്റെ എഐ ചിത്രം പങ...
25 Nov 2026