BREAKING NEWS

ഒന്നര വർഷം മുൻപ് ഭർത്താവ് മരിച്ചതോടെ വിഷാദരോ​ഗത്തിന് അടിമ, കടുത്ത ടിബി രോഗം ബാധിച്ച് ആഹാരം പോലും കഴിക്കാനാവുന്നില്ല, മകനൊപ്പം താമസിക്കുന്ന 56 കാരി വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് എല്ലും തോലുമായ അവസ്ഥയിൽ

· · 1 min read
Share: Copied!

കുമളി: മകനൊപ്പം താമസിച്ചിരുന്ന വിധവയായ 56കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കുമളി താമരക്കണ്ടത്ത് ചെറുകവലയിൽ പരേതനായ നാരായണന്റെ ഭാര്യ നാഗമ്മാൾ (56) ആണ് മരിച്ചത്. ശരീരം ശോഷിച്ച് എല്ലും തോലുമായ അവസ്ഥയിലാണ് ഇവരെ കണ്ടെത്തിയത്. കടുത്ത ടിബി രോഗം ബാധിച്ച് ആഹാരം പോലും കഴിക്കാനാവാതെയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക സൂചന.

അതേസമയം ഒന്നര വർഷം മുൻപ് ഭർത്താവ് മരിച്ചതോടെ വിഷാദരോഗവും ബാധിച്ച ഇവർക്ക് അയൽവാസികളുമായി ബന്ധമില്ലായിരുന്നു. തിങ്കളാഴ്ച രാത്രി മകൻ കണ്ണൻ എന്നു വിളിക്കുന്ന വേളാങ്കണ്ണി വീട്ടിൽ എത്തിയപ്പോൾ അമ്മ മരിച്ചു കിടക്കുന്നതാണ് കണ്ടത്. തുടർന്ന് കണ്ണൻ വിവരം അറിയിച്ചതനുസരിച്ച് അയൽവാസികളെത്തി പൊലീസിൽ വിവരം അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം കുമളി പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026
BREAKING NEWS
പാർട്ടിക്കുള്ളിൽ തർക്കം? 'ഞാൻ ഈ നാട്ടുകാരൻ അല്ല, മാവിലായിക്കാരൻ ആണ്' പാർട്ടിക്കാര്യം കെപിസിസി പ്രസിഡന്റിനോടു ചോദിക്കണം- മുഖ്യമന്ത്രി... യുപി സ്കൂളിൽ 3.49 ലക്ഷം കുട്ടികളും 18,856 അധ്യാപകരാണുള്ളത്, വിദ്യാർഥി- അധ്യാപക അനുപാതം 1:25 ആക്കിയാലും പുതിയ നിയമനം നൽകാൻ കഴിയില്ല, സമൂഹമാധ്യമത്തിൽ തനിക്കെതിരായ ...
25 Nov 2026
BREAKING NEWS
സ്വകാര്യ ഉച്ചകോടിയിൽ മുഖ്യമന്ത്രി ആദരിക്കേണ്ട വ്യക്തി സാമ്പത്തിക തട്ടിപ്പുക്കേസിൽ പ്രതി, പരിപാടിയിൽ നിന്ന് പിന്മാറി മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും!! തനിക്കെതിരെയുളളത് വ്യാജ പരാതി, കോടതി തള്ളിയതാണ്- ആസിഫ് ഇഖ്ബാൽ, ആരോപണവിധേയനെ സമ്മിറ്റിൽനിന്നു മാറ്റി നിർത്തിയതായി കമ്പനി സ്ഥാപകൻ
25 Nov 2026
BREAKING NEWS
പൊന്ന് വീണ്ടും താഴോട്ടുതന്നെ... ആഗോള വിപണിയിലെ സമ്മർദം കേരളത്തിലും പ്രതിഫലിക്കുന്നു
25 Nov 2026