BREAKING NEWS

പൊന്ന് വീണ്ടും താഴോട്ടുതന്നെ… ആഗോള വിപണിയിലെ സമ്മർദം കേരളത്തിലും പ്രതിഫലിക്കുന്നു

· · 1 min read
Share: Copied!

കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 3,550 ഡോളറിനും വെള്ളി 40.70 ഡോളറിനും സമീപമെത്തി നിൽക്കുന്നു. നവംബർ 10ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവുകൾക്കു പിന്നാലെയും വിപണിയിൽ ശക്തമായ തിരിച്ചുകയറ്റം ഉണ്ടായിട്ടില്ല. കൂടാതെ അമേരിക്കൻ ഓഹരി വിപണിയിലെ തളർച്ചയും ഡോളറിന്റെ നീക്കങ്ങളും നിക്ഷേപകരുടെ പണലഭ്യതാ സമ്മർദവും സ്വർണ്ണത്തെ ബാധിക്കുന്നുണ്ട്. ഉയർന്ന വിലയിൽ വൻതോതിൽ സ്വർണം വാങ്ങിയ വലിയ നിക്ഷേപകർ ഇപ്പോഴത്തെ വിലയിടിവിൽ വലിയ നഷ്ടത്തിലാണ്.

നഷ്ടം നികത്താൻ കൂടുതൽ നിക്ഷേപം നടത്താനുള്ള ശേഷി കുറഞ്ഞതും വില താഴുമ്പോൾ വാങ്ങൽ പിന്തുണ ദുർബലമാകാൻ കാരണമായിട്ടുണ്ട്. മാർജിൻ കോളുകളും പണലഭ്യതാ ആവശ്യങ്ങളും ചില നിക്ഷേപകരെ കൈവശമുള്ള സ്വർണം വിറ്റഴിക്കാനും പ്രേരിപ്പിക്കുന്നു.
അമേരിക്കൻ സാമ്പത്തിക സൂചികകളും ഫെഡറൽ റിസർവിന്റെ പലിശനയ സൂചനകളുമായിരിക്കും ഇനി സ്വർണ്ണവിപണിയുടെ ഗതി നിർണയിക്കുകയെന്ന് KGSMA ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.

3,500 ഡോളർ നിർണായക പിന്തുണാ നിലവാരമാണ്. ആഗോള വിപണിയിലെ അനിശ്ചിതത്വവും വൻകിട നിക്ഷേപകരുടെ സാമ്പത്തിക സമ്മർദവും തുടരുന്നതിനാൽ സ്വർണ്ണവിലയിൽ സ്ഥിരത കൈവരിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ഇന്നത്തെ വില – നവംബർ 25, 2026
22 കാരറ്റ്: ₹11,420 / ഗ്രാം | പവൻ ₹91,360 (₹295 ഇടിവ്)
18 കാരറ്റ്: ₹9,345 / ഗ്രാം | പവൻ ₹74,760
14 കാരറ്റ്: ₹7,315 / ഗ്രാം | പവൻ ₹58,520
9 കാരറ്റ്: ₹4,720 / ഗ്രാം | പവൻ ₹37,760
വെള്ളി: ₹165 / ഗ്രാം

 

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026