BREAKING NEWS

കിഡ്നിയൊന്നും ചോദിച്ചില്ലല്ലോ ഒരു ബാറ്റല്ലേ ചോദിച്ചുള്ളു!! നിഷ്കളങ്കനായി സൂര്യവംശി, നിനക്ക് 10 ബാറ്റെന്തിനാ? കുറേയുണ്ടല്ലോ, വിരാട് ഭായ്ക്ക് പോലും ഇത്രയും ബാറ്റില്ല- നിതീഷ് റാണയുടെ കണ്ടെത്തൽ- ചിരി പരത്തി കുട്ടിത്താരത്തിന്റെ വീഡിയോ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഐപിഎല്ലിലെ ഇത്തവണത്തെ പ്രധാന താരം ഇത്തവണ വേറാരുമല്ല വൈഭവ് സൂര്യവംശിയെന്ന 14 കാരൻ തന്നെ.വെടിക്കെട്ട് ബാറ്റിങ്ങുമായി ആദ്യ നൂറ് നേടിയതിനു പിന്നാലെ വൈഭവ് സൂര്യവംശിയുടെ ഓരോ കുട്ടി കുട്ടി സംഭവങ്ങളും ഇപ്പോൾ വൈറലാണ്. മാത്രമല്ല 14കാരനായ വൈഭവിനു ലോകമെങ്ങും ഇപ്പോൾ വളരെ ആരാധകരുമുണ്ട്. ഇപ്പോഴിതാ, മുതിർന്ന താരമായ നിതീഷ് റാണയോട് ‘ഒരു ബാറ്റ് തരുമോ’ എന്ന് കെഞ്ചുന്ന വൈഭവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. രാജസ്ഥാൻ റോയൽസാണ് സമൂഹ മാധ്യമത്തിലൂടെ വീഡിയോ പുറത്തുവിട്ടത്.

റാണയുടെ ബാറ്റുകളിൽ ഒന്ന് തരുമോയെന്ന വൈഭവിന്റെ ചോദ്യത്തിന് ‘അഞ്ചെണ്ണം തരാം, പക്ഷേ നിന്റെ കയ്യിൽ 14 ബാറ്റിൽ കൂടുതൽ ഉണ്ടാവരുതെ’ന്നാണ് കളിയായി റാണ പറയുന്നത്. വൈഭവ് തിരിച്ചടിക്കുന്നുണ്ടെങ്കിലും കുട്ടിത്താരത്തിന്റെ കൈവശമുള്ള ബാറ്റുകളുടെ എണ്ണം കണ്ട് റാണ അമ്പരന്നിരിക്കുന്നത് വീഡിയോയിൽ കാണാം.

അപ്പോൾ ‘ഒരു ബാറ്റല്ലേ ചോദിച്ചുള്ളൂ, തന്നാലെന്താ’ എന്ന ലൈനിലായി വൈഭവ്. ഒടുവിൽ റാണ ആ സത്യം കണ്ടെത്തി. വൈഭവിന്റെ കയ്യിൽ ഒന്നല്ല, പത്ത് ബാറ്റുകൾ ഉണ്ട്. ഞെട്ടൽ മാറാതെ, ‘നിനക്ക് 10 ബാറ്റെന്തിനാ? കുറേയുണ്ടല്ലോ, വിരാട് ഭായ്ക്ക് പോലും ഇത്രയും ബാറ്റില്ല’ എന്നായിരുന്നു റാണയുടെ മറുപടി. ഒടുവിൽ കയ്യും കാലും പിടിച്ച് റാണയുടെ ബാറ്റുകളിലൊന്ന് വാങ്ങിയാണ് വൈഭവ് മടങ്ങിയതും. കന്നി ഐപിഎലിലെ മൂന്നാമത്തെ മൽസരത്തിലാണ് വൈഭവ് അതിവേഗ സെഞ്ചുറി കുറിച്ചത്.

വൈഭവിന് ഐപിഎൽ അടിപൊളി ആയിരുന്നുവെങ്കിലും രാജസ്ഥാൻ റോയൽസിന് ഇക്കുറി അങ്ങനെ ആയിരുന്നില്ല. 11 മൽസരങ്ങളിൽ എട്ടും തോറ്റ രാജസ്ഥാൻ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമായി. സഞ്ജുവിന്റെ അസാന്നിധ്യത്തിൽ റിയാൻ പരാഗായിരുന്നു ടീമിനെ നയിച്ചത്. മൂന്ന് മൽസരങ്ങൾ കൂടിയാണ് രാജസ്ഥാന് ഈ സീസണിൽ ശേഷിക്കുന്നത്.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026