BREAKING NEWS

‘ആദ്യ വിവാഹവും മക്കളുമുള്ള കാര്യവും മറച്ചുവെച്ച് വീണ്ടും വിവാഹം, വൈകിയാണ് എല്ലാം അറിഞ്ഞത്; ജീവനക്കാരുടെ സാന്നിധ്യത്തിൽ ജാതി അധിക്ഷേപം, മർദ്ദനം; കേസ് നല്കിയതിനു പിന്നാലെ കൊല്ലാൻ ​ഗൂഢാലോചന‘; മന്ത്രിയുടെ പരാതിയിൽ ഭർത്താവിനെ പിടികൂടി പോലീസ്

· · 1 min read
Share: Copied!

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മന്ത്രി രേഖ ആര്യയുടെ ഭർത്താവ് ഗിർധാരി ലാൽ സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഝാൻസിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. മർദ്ദനം, വഞ്ചന, ജാതി അധിക്ഷേപം, കൊലപാതക ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് സാഹുവിനെതിരെ ചുമത്തിയിരിക്കുന്നത്. മന്ത്രിയുടെ പരാതിയിലാണ് നടപടി. കേസിൽ സാഹുവിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ സഹായി സതേന്ദ്ര റാത്തോഡിനെയും ഉത്തർപ്രദേശിലെ ബറേലിയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡെറാഡൂണിലെ കാന്റ് പോലീസ് സ്റ്റേഷനിൽ ഒക്ടോബർ 15-ന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിനു പിന്നാലെ സാഹു ഒളിവിൽ പോവുകയായിരുന്നു. ആദ്യ വിവാഹവും അതിൽ മക്കളുമുള്ള കാര്യം മറച്ചുവെച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നാണ് വനിതാ ശാക്തീകരണ-ശിശുവികസന വകുപ്പ് മന്ത്രി രേഖ ആര്യയുടെ ആരോപണം. തനിക്ക് മക്കൾ ജനിച്ചതിനുശേഷമാണ് ഇക്കാര്യം അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു.

ജീവനക്കാരുടെ സാന്നിധ്യത്തിൽ ഭർത്താവ് ജാതി അധിക്ഷേപം നടത്തിയെന്നും തന്റെ അറിവോ സമ്മതമോ കൂടാതെ നാല് കമ്പനികളുടെ ഡയറക്ടർ സ്ഥാനത്തുനിന്ന് തന്നെ നീക്കാൻ സാഹു ഗൂഢാലോചന നടത്തിയെന്നും മന്ത്രി ആരോപിച്ചിട്ടുണ്ട്.

എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഭർത്താവ് തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നതായി ആരോപിച്ച് രേഖ ആര്യ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു. സാഹുവിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദസന്ദേശവും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച സാഹു പിന്നീട് സ്വന്തം വീഡിയോ പുറത്തുവിടുകയും കേസ് പിൻവലിക്കണമെന്ന് ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. രേഖ ആര്യയ്ക്ക് 210 കോടി രൂപയുടെ അനധികൃത സ്വത്തുക്കളുണ്ടെന്നും സാഹു ആരോപിച്ചു. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയോട് ആവശ്യപ്പെടുകയും ചെയ്തു. രേഖ ആര്യ പുറത്തുവിട്ട ശബ്ദസന്ദേശം നിർമിതബുദ്ധി (എ.ഐ.) ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും കുടുംബബന്ധം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സാഹു ആരോപിച്ചിരുന്നു.

BREAKING NEWS
വീടിന്റെ ഗേറ്റിൽ വച്ച മൺവിളക്കിൽനിന്ന് സാരിയിലേക്ക് തീപടർന്നു; 16 ദിവസത്തെ ചികിത്സയ്ക്കൊടുവിൽ 18കാരിക്ക് ദാരുണാന്ത്യം
29 Nov 2026
BREAKING NEWS
"രാജ്യത്തെ മണ്ഡലങ്ങൾ പുനർനിർണയിക്കാൻ മോദി 'ബ്ലാങ്ക് ചെക്ക്' ആവശ്യപ്പെടുകയാണ്, എനിക്ക് ഭയമില്ല, ഭയമില്ലാത്ത പുതിയ തലമുറയിലെ യുവാക്കൾ എന്റെ കൂടെയുണ്ട്!! 850 എന്ന ഈ സംഖ്യ നിങ്ങളുടെ ഭാവി ഇല്ലാതാക്കാനുള്ളതാണ്, ഭാരതമാതാവിനെയും ഭരണഘടനയെയും നാം സംരക്ഷിക്കും, ഇന്ത്യയുടെ ഭരണഘടനയെയോ ജനാധിപത്യത്തെയോ തൊടാൻ ആര...
29 Nov 2026
BREAKING NEWS
റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വനിതാ ജീവനക്കാരിക്ക് നേരെ ആക്രമണം; കല്ലുകൊണ്ട് തലയ്ക്കടിച്ചു; ഗുരുതര പരിക്ക്; ​യുവതി ആശുപത്രിയിൽ, ആക്രമിച്ച യുവാവിനായി തെരച്ചിൽ
29 Nov 2026
BREAKING NEWS
വിവാഹ സൽക്കാരത്തിനിടെ വധുവിനൊപ്പം ഇരിക്കവേ വരൻ കുഴഞ്ഞുവീണു മരിച്ചു ; വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം ദാരുണ സംഭവം
29 Nov 2026