പട്ന: വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം സംഘടിപ്പിച്ച സൽക്കാരത്തിനിടെ വരൻ കുഴഞ്ഞുവീണു മരിച്ചു. ബിഹാറിലെ കതിഹാർ ജില്ലയിൽ നവംബർ 26നായിരുന്നു സംഭവം. പട്ന സ്വദേശിയും ആയുർവേദ ഡോക്ടറുമായ പവൻ കുമാർ യാദവാണ് മരിച്ചത്. കുഴഞ്ഞുവീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നവംബർ 25നായിരുന്നു പവന്റെ വിവാഹം. വലിയ ആഘോഷത്തോടെയാണ് ചടങ്ങുകൾ നടന്നത്. വിവാഹത്തിനുശേഷം വധുവിനൊപ്പം സ്വന്തം ഗ്രാമമായ ചാന്ദ്പുരിലേക്ക് മടങ്ങി. തുടർന്ന് അടുത്ത ദിവസം നാട്ടുകാർക്കും ബന്ധുക്കൾക്കുമായി വിവാഹ സൽക്കാരവും സംഘടിപ്പിച്ചു.
സൽക്കാരത്തിനെത്തിയ അതിഥികൾക്കു മുന്നിൽ വധുവിനൊപ്പം പ്രത്യേകം ഒരുക്കിയ ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്നു പവൻ. ഇതിനിടെയാണ് പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.