BREAKING NEWS

വിമാനങ്ങൾ റദ്ദായേക്കാം, വ്യോമാതിർത്തി അടച്ചേക്കാം; പശ്ചിമേഷ്യയിൽ ആക്രമണ സാധ്യത; പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കി അമേരിക്ക

· · 1 min read
Share: Copied!

അബുദാബി: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കഴിയുന്ന അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎസിന്റെ മുന്നറിയിപ്പ്. യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആക്രമണ ഭീഷണിയും മേഖലയിലെ യുഎസ് സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങളും കണക്കിലെടുത്ത് ആക്രമണസാധ്യത വർധിച്ചിട്ടുണ്ടെന്നാണ് യുഎസ് അധികൃതരുടെ വിലയിരുത്തൽ.

നവംബർ ഏഴിന് യുഎഇയിലെ യുഎസ് മിഷൻ പുറപ്പെടുവിച്ച പ്രത്യേക സുരക്ഷാ മുന്നറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രാ തടസ്സങ്ങൾ, വിമാന സർവീസുകൾ റദ്ദാക്കൽ, വ്യോമാതിർത്തി അടച്ചിടൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൗരന്മാർ മുൻകരുതലെടുക്കണമെന്നും ഏത് സാഹചര്യവും നേരിടാൻ സജ്ജരായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആക്രമണ ഭീഷണിയും മേഖലയിലെ യുഎസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിലുള്ള അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പുലർത്തണമെന്നാണ് യുഎസ് മിഷന്റെ അറിയിപ്പ്.

നേരത്തെ സൗദി അറേബ്യയിലെ സിവിൽ വിമാനത്താവളങ്ങൾക്കും പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ ആളപായമുണ്ടായതായും വ്യാപകമായ യാത്രാ തടസ്സങ്ങൾ സൃഷ്ടിക്കപ്പെട്ടതായും വാഷിങ്ടൺ ചൂണ്ടിക്കാട്ടിയിരുന്നു. മേഖലയിലെ സംഘർഷം പെട്ടെന്ന് രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും ഇറാന്റെയും സഖ്യകക്ഷികളുടെയും നീക്കങ്ങൾ വിദേശത്തുള്ള അമേരിക്കൻ സ്ഥാപനങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയും ബാധിച്ചേക്കാമെന്നും യുഎസ് അധികൃതർ മുന്നറിയിപ്പ് നൽകി.

ഡൽഹി സമരത്തിൽ പങ്കെടുക്കാത്തതിന് നടപടി; കർണ്ണാടകയിൽ മന്ത്രി പുത്രനടക്കം ആറു യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ; ഗുജറാത്തിൽ 49, രാജസ്ഥാനിൽ 31, ഹിമാചൽ പ്രദേശിൽ 13, ഹരിയാനയിൽ പത്ത് നേതാക്കൾക്കെതിരെയും നടപടി

BREAKING NEWS
അയൽവാസി വെടിയുതിർത്തത് 15 തവണ, ഒൻപതോളം വെടിയുണ്ടകൾ ശരീരത്തിൽ തറച്ച നിലയിൽ!! പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കം, ടെക് മഹീന്ദ്ര മുൻ ഉന്നത ഉദ്യോഗസ്ഥന് ദാരുണാന്ത്യം, കൊലയ്ക്കു പിന്നിൽ അയൽവാസിയുടെ നായ പാർക്കിങ്ങ് ഏരിയയിൽ മലമൂത്ര വിസർജനം നടത്തിയതിലുള്ള തർക്കവും... മരണം സിംഗപ്പൂരിൽനിന്ന് അനന്തിരവന്റെ വിവ...
07 Nov 2026
BREAKING NEWS
ഡൽഹി സമരത്തിൽ പങ്കെടുക്കാത്തതിന് നടപടി; കർണ്ണാടകയിൽ മന്ത്രി പുത്രനടക്കം ആറു യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ; ഗുജറാത്തിൽ 49, രാജസ്ഥാനിൽ 31, ഹിമാചൽ പ്രദേശിൽ 13, ഹരിയാനയിൽ പത്ത് നേതാക്കൾക്കെതിരെയും നടപടി
07 Nov 2026
BREAKING NEWS
ബെംഗളൂരു കൂട്ടക്കൊലയ്ക്കു പിന്നിൽ ഭാര്യ വീട്ടുകാരോടുള്ള കൊടുംപക, ഇരകളെ വിളിച്ചുവരുത്തി ഭക്ഷണത്തിൽ ഉറക്ക​ഗുളിക ചേർത്ത് നൽകും, ഭാര്യയേയും അമ്മായിയമ്മയേയും കൊന്നത് ​അരകല്ലിന് തലയ്ക്കടിച്ച്, കൊല്ലപ്പെട്ട 7 വയസുകാരന്റെ നെറ്റിയിലും തലയോട്ടിയുടെ മുകൾഭാഗത്തും ഉൾപ്പെടെ പരിക്കുകൾ... മൃതദേഹം പൊതിഞ്ഞത് പ്രതി...
07 Nov 2026
BREAKING NEWS
18കാരനായ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു, ബിജെപി നേതാവും കൂട്ടാളികളും പിടിയില്‍
07 Nov 2026