BREAKING NEWS

ഡൽഹി സമരത്തിൽ പങ്കെടുക്കാത്തതിന് നടപടി; കർണ്ണാടകയിൽ മന്ത്രി പുത്രനടക്കം ആറു യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ; ഗുജറാത്തിൽ 49, രാജസ്ഥാനിൽ 31, ഹിമാചൽ പ്രദേശിൽ 13, ഹരിയാനയിൽ പത്ത് നേതാക്കൾക്കെതിരെയും നടപടി

· · 1 min read
Share: Copied!

ഹാവേരി: കോൺഗ്രസിന്റെ ഡൽഹി സമരത്തിൽ പങ്കെടുക്കാതിരുന്ന കർണാടകത്തിലെ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി. യൂത്ത് കോൺഗ്രസ് ഹാവേരി ജില്ലാ പ്രസിഡന്റ് ദർശൻ കുമാർ ലമാണി അടക്കം ആറു നേതാക്കളെ സസ്പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസിന്റെ രണ്ട് ജില്ലാ സെക്രട്ടറിമാരും നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു. പരിപാടിയിൽ പങ്കെടുക്കാതിരുന്നത് നേതൃത്വം ഗൗരവമായി കാണുന്നതായും അടുത്ത ഉത്തരവുണ്ടാകുന്നതുവരെ സസ്പെൻഡ് ചെയ്യുന്നതായും സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കി.

സസ്പെൻഷൻ നേരിട്ട ഹാവേരി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദർശൻ കുമാർ ലമാണി കർണാടക മന്ത്രി രുദ്രപ്പ ലമാണിയുടെ മകനാണ്. കർണാടകയുടെ പഞ്ചസാര, ടെക്സ്റ്റൈൽ വകുപ്പ് മന്ത്രിയാണ് രുദ്രപ്പ ലമാണി. ദർശനു പുറമേ ഉത്തര കന്നഡ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യ സിർസിക്കർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ അസീസ്, സൂരജ് അവാതി, പവൻ സാലിയാൻ, അഭിഷേക് സി എന്നിവരാണ് സസ്പെൻഷൻ നേരിട്ടത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ നിർദേശപ്രകാരമാണ് നടപടി.

ഡൽഹിയിലെ രാംലീല മൈതാനിയിൽ നവംബർ ഒന്നിന് നടന്ന ഇന്ത്യാ സഖ്യ റാലിയിൽ പങ്കെടുക്കാതിരുന്നതിന് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കൾക്കെതിരെയും കോൺഗ്രസ് നടപടിയെടുത്തിരുന്നു. മധ്യപ്രദേശിൽ 60 ഓളം യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് സസ്പെൻഡ് ചെയ്തത്. ഗുജറാത്തിൽ 49, രാജസ്ഥാനിൽ 31, ഹിമാചൽ പ്രദേശിൽ 13, ഹരിയാനയിൽ പത്ത് നേതാക്കൾക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു.

BREAKING NEWS
വിമാനങ്ങൾ റദ്ദായേക്കാം, വ്യോമാതിർത്തി അടച്ചേക്കാം; പശ്ചിമേഷ്യയിൽ ആക്രമണ സാധ്യത; പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കി അമേരിക്ക
07 Nov 2026
BREAKING NEWS
ബെംഗളൂരു കൂട്ടക്കൊലയ്ക്കു പിന്നിൽ ഭാര്യ വീട്ടുകാരോടുള്ള കൊടുംപക, ഇരകളെ വിളിച്ചുവരുത്തി ഭക്ഷണത്തിൽ ഉറക്ക​ഗുളിക ചേർത്ത് നൽകും, ഭാര്യയേയും അമ്മായിയമ്മയേയും കൊന്നത് ​അരകല്ലിന് തലയ്ക്കടിച്ച്, കൊല്ലപ്പെട്ട 7 വയസുകാരന്റെ നെറ്റിയിലും തലയോട്ടിയുടെ മുകൾഭാഗത്തും ഉൾപ്പെടെ പരിക്കുകൾ... മൃതദേഹം പൊതിഞ്ഞത് പ്രതി...
07 Nov 2026
BREAKING NEWS
18കാരനായ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു, ബിജെപി നേതാവും കൂട്ടാളികളും പിടിയില്‍
07 Nov 2026
BREAKING NEWS
ഡോക്ടറെ മർദിച്ച കേസ്: നടിയടക്കം മൂന്നുപേരുടെ ജാമ്യാപേക്ഷ തള്ളി, കസ്റ്റഡിയിൽ ചോദ്യം ചെയ്യും; ഒളിവിലുള്ള ഡോക്ടർക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും
07 Nov 2026