BREAKING NEWS

അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും… ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ബാധിതരായിരുന്നുവെന്ന് പ്രാഥമിക കണ്ടെത്തൽ

· · 1 min read
Share: Copied!

ജയ്പൂർ: അമ്മയെയും സഹോദരിയെയും ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം 27കാരനായ യുവാവ് ജീവനൊടുക്കി. രാജസ്ഥാനിലെ ജയ്പൂരിലാണ് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സരോജ് തിവാരി (50), മകൻ ലക്കി (27), മകൾ ശിവാംഗി (25) എന്നിവരാണ് മരിച്ചത്. അമ്മയും സഹോദരിയും തമ്മിലുള്ള നിരന്തരമായ വഴക്കുകൾ തന്നെ മാനസികമായി തളർത്തിയിരുന്നുവെന്ന് യുവാവ് എഴുതിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. വീടിന്റെ വിവിധ മുറികളിലായാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസും ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തെളിവുകളും ശേഖരിച്ചു.

അന്വേഷണത്തിനിടെ ലക്കിയുടെ മുറിക്ക് സമീപത്തുനിന്ന് മൊബൈൽ ഫോണിന്റെ പിൻ നമ്പർ എഴുതിയ കടലാസ് പൊലീസ് കണ്ടെത്തി. ഇതുപയോഗിച്ച് ഫോൺ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇംഗ്ലീഷിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെ വീട്ടിലെത്തിയപ്പോൾ അമ്മയും സഹോദരിയും തമ്മിൽ വഴക്കിടുന്നത് കണ്ടുവെന്നും ഇത് തന്നെ ഏറെ അസ്വസ്ഥനാക്കിയെന്നുമാണ് കുറിപ്പിലുള്ളതെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് ഭാരമുള്ള ഒരു വസ്തു ഉപയോഗിച്ച് ആദ്യം അമ്മയുടെയും പിന്നീട് സഹോദരിയുടെയും തലയ്ക്ക് അടിക്കുകയായിരുന്നു. ഇരുവരെയും കൊലപ്പെടുത്തിയശേഷം മറ്റൊരു മുറിയിലെത്തി ലക്കി തൂങ്ങിമരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുടുംബത്തിന്റെ മാനസികവും സാമ്പത്തികവുമായ സാഹചര്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കുടുംബത്തിലെ മൂന്നുപേരും ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ബാധിതരായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ലക്കിക്ക് സ്ഥിരമായ ജോലിയുണ്ടായിരുന്നില്ല. ഓൺലൈൻ ബിസിനസ് നടത്തിയിരുന്നെങ്കിലും അതിൽനിന്ന് കാര്യമായ വരുമാനം ലഭിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. കുടുംബം അയൽവാസികളുമായി അധികം ഇടപഴകിയിരുന്നില്ല. സാമൂഹികമായ ഇടപെടലുകളും പരിമിതമായിരുന്നു. ഭൂരിഭാഗം സമയവും വീട്ടിൽ തന്നെയാണ് ഇവർ ചെലവഴിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

വീടിന്റെയും പരിസരത്തിന്റെയും അവസ്ഥയും കുടുംബത്തിന്റെ സാഹചര്യങ്ങളിലേക്ക് വിരൽചൂണ്ടുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വീടിനുള്ളിൽ വൃത്തിയില്ലായ്മയും പൊടിയും പരിസരത്ത് വളർന്നുനിൽക്കുന്ന കാടുകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അസുഖങ്ങളെത്തുടർന്നുള്ള ബുദ്ധിമുട്ടുകൾക്കിടെ ലക്കിയുടെ പിതാവും ആത്മഹത്യ ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയ മുറികളിൽനിന്നും ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർ എത്തിയശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പ്, മൊബൈൽ ഫോൺ വിവരങ്ങൾ, ഫോറൻസിക് പരിശോധനാ ഫലങ്ങൾ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്.

പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്ന് സൂചന നൽകി കാർത്തി ചിദംബരം

BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026
BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026
BREAKING NEWS
നിക്കാഹ് രാവുകൾക്ക് ഇനി പുതിയ ഈണം! "ജന്നത്തിലെ ചേലുള്ള നികാഹിൻ ലൈലായേ..." '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി'യിലെ രണ്ടാം ഗാനം പുറത്തിറങ്ങി
27 Nov 2026