BREAKING NEWS

പ്ലസ് ടുവിനുശേഷം റേഡിയോഗ്രഫി പഠിച്ചു, ​ഗർഭിണിയായിരുന്നെന്ന് ബന്ധുക്കൾക്ക് പോലുമറിയില്ല, ആശുപത്രിയിലെത്തി പീരിയഡ്സിന്റെ വയറുവേ​ദനയാണ്, പെയിൻകില്ലർ വേണമെന്ന് പറഞ്ഞു, പരിശോധിക്കാൻ അനുവദിച്ചില്ല…!! പ്രസവിച്ചശേഷം സ്വയം മറുപിള്ള വേർപെടുത്തി കുട്ടിയെ ജനലിൽകൂടി വലിച്ചെറിഞ്ഞു- 19 കാരിക്കെതിരെ വധശ്രമത്തിന് കേസ്, കുഞ്ഞ് പൂർണ ആരോ​ഗ്യവതി- ഡോക്ടർമാർ

· · 1 min read
Share: Copied!

ഹരിപ്പാട്: അവിവാഹിതയായ പത്തൊൻപതുകാരി ശൗചാലയത്തിൽ പ്രസവിച്ചശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കിട്ട സംഭവത്തിൽ, യുവതിയുടെ പേരിൽ വധശ്രമത്തിന് കേസെടുത്തു. കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിനാണ് കേസ്. 19 കാരി യുവതി വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയത്. യുവതി തന്നെ മറുപിള്ള വേർപെടുത്തിയെന്നാണു മനസിലാക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അരുൺ ജേക്കബ് പറഞ്ഞു.

പുറത്തുനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ശൗചാലയത്തിന് പിന്നിലായി നവജാത ശിശുവിനെ കണ്ടെത്തിയത്. കുഞ്ഞിന് അടിയന്തര ചികിത്സ നൽകിയതിന് ശേഷം യുവതിയേയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൂ‍ർണ വളർച്ചയെത്തിയ പെൺക്കുഞ്ഞാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

‘കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. ആർത്തവ വേദനയാണ് എന്ന് പറഞ്ഞാണ് യുവതി ചികിത്സ തേടിയത്. പക്ഷെ വല്ലാത്ത വേദനയുളളതായി കണ്ടിരുന്നു. പെയിൻ കില്ലർ മതിയെന്നാണ് കുട്ടി പറഞ്ഞത്. എന്നാൽ യുവതി ഗർഭിണിയാണോ എന്ന് സംശയമുണ്ടായിരുന്നു. പക്ഷെ പെൺകുട്ടി പരിശോധിക്കാൻ അനുവദിച്ചില്ല. നിരീക്ഷണത്തിലായിരുന്നു പെൺകുട്ടി. രാത്രി 12 മണിയോടെ ബാത്ത്‌റൂമിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടു. ചെന്ന് പരിശോധിച്ചപ്പോൾ പ്രസവം കഴിഞ്ഞതിന്റെ സൂചനകളുണ്ടായിരുന്നു. ആ കുട്ടിയോട് ചോദിച്ചിട്ട് ഒന്നും പറയുന്നുണ്ടായിരുന്നില്ല. ജനലിന് പുറകിൽ നിന്ന് കുഞ്ഞിന്റെ ശബ്ദം കേട്ടതോടെ ജീവനക്കാരെ വിടുകയായിരുന്നു. പിന്നീടാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് ആരോഗ്യവതിയാണ്’- എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പ്രതികരിച്ചത്.

അതേസമയം ശൗചാലയത്തിൻ്റെ മുകളിലെ ജനലിന്റെ കമ്പിയഴിയുടെ നടുക്കു വിടവുണ്ട്. ഇതിലൂടെയാണ് കുഞ്ഞിനെ പുറത്തേക്കിട്ടത്. താഴെ, കൂർത്ത കമ്പിയും കല്ലുമുണ്ടായിരുന്നു. ഇവയുടെ നടുവിൽ കുറ്റിച്ചെടികൾക്കിടയിലാണ് കുഞ്ഞു വീണത്. അല്പം മാറിയിരുന്നെങ്കിൽ കമ്പിയിൽ വീഴുമെന്നായിരുന്നു ആശുപത്രി ജീവനക്കാർ പറഞ്ഞത്. കൂടാതെ ആശുപത്രി പരിസരത്ത് തെരുവുനായ്ക്കളുണ്ട്. കുഞ്ഞിനെ പെട്ടെന്നുതന്നെ കണ്ടെത്തിയത് രക്ഷയായി. മെഡിക്കൽ കോളേജിൽ കുഞ്ഞിൻ്റെ എക്‌സ്-റേ പരിശോധന നടത്തി. കുഞ്ഞ് പൂർണ ആരോഗ്യവതിയാണ്. ഡിഎംഒയുടെ ചുമതല വഹിക്കുന്ന ഡോ ദിലീപും ആർ സി എച്ച് ഓഫീസർ ഡോ പാർവതിയും ഹരിപ്പാട് ആശുപത്രിയിലെത്തി യുവതിയുടെ ചികിത്സാ വിവരം ശേഖരിച്ചിട്ടുണ്ട്. പ്ലസ് ടുവിനുശേഷം റേഡിയോഗ്രഫി പഠിച്ച പെൺകുട്ടി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. ഗർഭിണിയാണെന്ന് ബന്ധുക്കൾക്ക് അറിവില്ലായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ അറിഞ്ഞത്.

“തെമ്മാടിത്തരം കാണിച്ചാൽ ഞങ്ങൾ അടങ്ങിയിരിക്കില്ല, കാല് തല്ലിയൊടിക്കും, ധൈര്യമുണ്ടെങ്കിൽ ഇറങ്ങി വാടാ, ഇതിലും വലിയ അടിയന്തരാവസ്ഥ കണ്ടവരാടാ ഞങ്ങൾ”… പുറത്ത് ഇഡിയെ വെല്ലുവിളിച്ച് സിപിഎം പ്രവർത്തകരും അനുഭാവികളും!! മോദി- വിഡി കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് റെയ്ഡ്, നടക്കുന്നത് ബിജെപിയും കോൺഗ്രസും ചേർന്നുള്ള രാഷ്ട്രീയ ഗൂഢാലോചന- പി. ജയരാജൻ

BREAKING NEWS
തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ വേട്ടയാടുന്നു, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല- പി ജയരാജന്‍
29 Oct 2026
BREAKING NEWS
70-ാം കേരളപ്പിറവി: 70 വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്; 'മ'യിൽ തുടങ്ങുന്ന പേരുള്ള ഉത്പന്നങ്ങൾക്കും സ്പെഷ്യൽ ഓഫർ
29 Oct 2026
BREAKING NEWS
പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നു വീണു, ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം തുടര്‍ക്കഥ
29 Oct 2026
BREAKING NEWS
സ്കൂൾ പരിസരത്ത് 14കാരനെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന് ശല്യം ചെയ്തു; 60കാരന് രണ്ട് വർഷം കഠിനതടവ്; മറ്റു മൂന്ന് കുട്ടികളെ പീഡിപ്പിച്ച കേസുകളിലും പ്രതി
29 Oct 2026