BREAKING NEWS

കെഎസ്ഇബി ഉദ്യോ​ഗസ്ഥരിൽ ചിലർ ബോധപൂർവം വൈദ്യുതി കട്ട് ചെയ്യുന്നുവെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിന്റെ ഫ്യൂസ് ഊരി അജ്ഞാതൻ!! ഊരി മാറ്റിയത് 11 കെ.വി. ഫീഡർലൈനിന്റെ എ.ബി. സ്വിച്ച്, പ്രദേശത്ത് വൈദ്യുതി നിലച്ചത് ഏകദേശം ഒരു മണിക്കൂറോളം

· · 1 min read
Share: Copied!

കൊച്ചി: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ 11 കെ.വി. ഫീഡർലൈനിന്റെ എ.ബി. സ്വിച്ച് ഊരിമാറ്റി അജ്ഞാതൻ. കഴിഞ്ഞദിവസം 11 കെ വി ഫീഡർ സ്വിച്ച് ആരോ തുറന്നു വിട്ടത് മൂലം പ്രദേശത്ത് ഒരു മണിക്കൂറോളം കറണ്ട് പോയിരുന്നു. മന്നം സബ്‌സ്റ്റേഷനിൽനിന്നും കോട്ടുവള്ളി കൈതാരം ഭാഗത്തേക്ക് വൈദ്യുതി എത്തിക്കുന്ന 11 കെ.വി. ഫീഡർലൈനിന്റെ എ.ബി. സ്വിച്ചാണ് ആരോ തുറന്ന് വൈദ്യുതി വിതരണം തടസപ്പെടുത്തിയത്. സംഭവത്തിൽ വടക്കൻ പറവൂർ പോലീസ് കേസെടുത്തു.

നേരത്തെ കെഎസ്ഇബി ഉദ്യോ​ഗസ്ഥരിൽ ചിലർ ബോധപൂർവം വൈദ്യുതി കട്ട് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. അത്തരക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ എൻടിപിസിയിൽ നിന്ന് 30 രൂപക്ക് വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇത്രയും വില നൽകി വൈദ്യുതി വാങ്ങിയാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്നത് എല്ലാവർക്കും അറിയാമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിന് മന്ത്രിസഭയുടെ അനുമതിയും വേണം. എല്ലാ വഴികളും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പവർകട്ട് എന്നുവരെ തുടരും എന്നത് ഇപ്പോൾ പറയാൻ സാധിക്കില്ല. എത്രയും വേഗത്തിൽ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

വിജയ്‌യുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമിച്ച് പ്രചരിപ്പിച്ചു; രാജസ്ഥാൻ സ്വദേശിയായ 28കാരൻ അറസ്റ്റിൽ; കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026