BREAKING NEWS

‘ചോദിക്കുന്നത് ചെറിയോരു ഐസിൻ കഷ്ണമല്ലേ’? സൈനിക നീക്കത്തിൽ പിടിച്ചെടുക്കില്ല, പക്ഷെ ഗ്രീൻലാൻഡ് വിട്ടുകിട്ടാനുള്ള തന്റെ ശ്രമത്തോട് നോ പറയുന്നവരെ ഞാൻ മറക്കില്ലാട്ടോ… അമേരിക്കയെപ്പോലെ മറ്റൊരു രാജ്യത്തിനും ​ഗ്രീൻലാൻഡിനെ സംരക്ഷിക്കാൻ കഴിയില്ല, യൂറോപ്പിനും നാറ്റോയ്ക്കും സംഭാവനകൾ നൽകിയിട്ടും അമേരിക്കയ്ക്ക് വേണ്ട പരി​ഗണന തരുന്നില്ല- ട്രംപ്

· · 1 min read
Share: Copied!

ദാവോസ്: ഗ്രീൻലാൻഡിന് മേലുള്ള അമേരിക്കയ്ക്കാണെന്ന അവകാശവാദം ലോക സാമ്പത്തിക ഫോറത്തിലും ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ​മറ്റൊരു രാജ്യത്തിനും അമേരിക്കയെപ്പോലെ ​ഗ്രീൻലാൻഡിനെ സംരക്ഷിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച ട്രംപ് ​ഗ്രീൻലാൻഡിനെ ഏറ്റെടുക്കാൻ സൈനിക ശക്തി ഉപയോ​ഗിക്കില്ലെന്നും ഉറപ്പുനൽകി. എന്നാൽ ​ഗ്രീൻലാൻഡിന് അമേരിക്കയുടെ സംരക്ഷണം ആവശ്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

ആർട്ടിക് പ്രദേശം തന്ത്രപരമായി നിർണ്ണായകമാണ്. ​ഗ്രീൻലാൻഡ് യഥാ‍ർത്ഥത്തിൽ വടക്കേ അമേരിക്കയുടെ പ്രദേശമാണെന്നും ട്രംപ് അവകാശപ്പെട്ടു. ​ഗ്രീൻലാൻഡ് കൈമാറുന്നതിനായി ഡെൻമാർക്ക് ഉടൻ തന്നെ ചർച്ചകൾ നടത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഗ്രീൻലാൻഡിനെ ‘ഒരു ഐസ് കഷണം’ എന്ന് വിശേഷിപ്പിച്ച ട്രംപ് ദ്വീപിൻ്റെ തന്ത്രപരമായ പ്രാധാന്യവുമായി താരതമ്യം ചെയ്യുമ്പോൾ പ്രദേശത്തിന്റെ മേൽ നിയന്ത്രണത്തിനുള്ള അമേരിക്കയുടെ ആവശ്യം പതിറ്റാണ്ടുകളായി നമ്മൾ അവർക്ക് നൽകിയതിനേക്കാൾ വളരെ ചെറിയ ഒരു അഭ്യർത്ഥനയാണെന്നും ചൂണ്ടിക്കാണിച്ചു.

ഈ വലിയ സുരക്ഷിതമല്ലാത്ത ദ്വീപ് യഥാർത്ഥത്തിൽ വടക്കേ അമേരിക്കയുടെ ഭാഗമാണ്. അത് ഞങ്ങളുടെ പ്രദേശമാണ്. പക്ഷെ, ആ കാരണംകൊണ്ടല്ല ഗ്രീൻലൻഡിനെ ഏറ്റെടുക്കുമെന്ന് പറയുന്നത്, ദേശീയ സുരക്ഷയ്ക്ക് അനിവാര്യമായതുകൊണ്ടാണ്. ഇതായിരുന്നു ട്രംപിൻ്റെ വാദം. രണ്ടാം ലോകമഹായുദ്ധ സമയത്ത് അമേരിക്ക ആർട്ടിക് ദ്വീപിന് നൽകിയ സംരക്ഷണത്തിന് ഡെൻമാർക്ക് നന്ദികാട്ടുന്നില്ലെന്നും ട്രംപ് ആരോപിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കായി ​ഗ്രീൻലാൻഡ് കൈവശം വെക്കെണ്ടതിൻ്റെ ആവശ്യവും ട്രംപ് ആവർത്തിച്ചു. ഗ്രീൻലാൻഡ് വിട്ടുകിട്ടാനുള്ള തന്റെ ശ്രമത്തിനോട് ഇല്ലായെന്ന് പറയുന്നവരെ താൻ മറക്കില്ലെന്നും ട്രംപ് ലോക സാമ്പത്തിക ഫോറത്തിൽ പറഞ്ഞു.

അതേസമയം ​ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നത് നാറ്റോയ്ക്ക് തിരിച്ചടിയാകുമെന്ന വാദവും ട്രംപ് തള്ളിക്കളഞ്ഞു. യൂറോപ്പിനും നാറ്റോയ്ക്കും സംഭാവനകൾ നൽകിയിട്ടും അമേരിക്കയ്ക്ക് വേണ്ട പരി​ഗണന തരുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ട്രംപ് ഇടപെട്ടില്ലായിരുന്നെങ്കിൽ നാറ്റോ ഉണ്ടാകുമായിരുന്നില്ലെന്ന അവകാശവാദവും ഉന്നയിച്ചു.

BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026
BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
26 Oct 2026