BREAKING NEWS

‘​ഗോ ബാക്ക് കോൺ​ഗ്രസ്’… സ്റ്റാലിനെ സന്ദർശിക്കാനെത്തുന്ന ഇന്ത്യ സഖ്യനേതാക്കളെ ഓടിക്കാൻ പോസ്റ്ററുമായി ഡിഎംകെ പ്രവർത്തകർ ചെന്നൈയിലെ വസതിക്കു മുന്നിൽ!! പാർട്ടി എടുത്ത ഓരോ തീരുമാനവും തമിഴ്‌നാടിന്റെയും ജനങ്ങളുടെയും താല്പര്യങ്ങൾ മുൻനിർത്തി- സ്റ്റാലിൻ

· · 1 min read
Share: Copied!

ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെ ഡിഎംകെ പിന്തുണയ്ക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനെ സന്ദർശിക്കാനിരിക്കുന്ന ഇന്ത്യ സഖ്യനേതാക്കൾക്കെതിരെ പോസ്റ്ററുമായി ഡിഎംകെ പ്രവർകത്തകർ. സ്റ്റാലിന്റെ ചെന്നൈയിലെ വസതിക്ക് മുന്നിലാണ് പ്രതിഷേധം.

മണ്ഡല പുനർനിർണ്ണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡിഎംകെയുടെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ സ്റ്റാലിനെ ബോധ്യപ്പെടുത്തുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരടങ്ങിയ നേതാക്കളുടെ സംഘം ചെന്നൈയിലെത്തിയിട്ടുണ്ട്. ഈ നിർണായക കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് സ്റ്റാലിന്റെ വസതിക്ക് പുറത്ത് ‘ഗോ ബാക്ക് കോൺഗ്രസ്’ എന്ന മുദ്രാവാക്യമുയർത്തുന്ന ഡിഎംകെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഒരു യുവതി പോസ്റ്ററുമായി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.

അതേസമയം മണ്ഡല പുനർനിർണ്ണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച എം.കെ. സ്റ്റാലിൻ, പാർട്ടി എടുത്ത ഓരോ തീരുമാനവും തമിഴ്‌നാടിന്റെയും അവിടുത്തെ ജനങ്ങളുടെയും താല്പര്യങ്ങൾ മുൻനിർത്തിയാണെന്ന് വ്യക്തമാക്കി. ചരിത്രം തങ്ങളെ ‘എട്ടപ്പന്മാരായി’ അല്ല, മറിച്ച് ‘കട്ടബൊമ്മന്മാരായി’ വിധിയെഴുതുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. പാർട്ടിയുടെ മുൻകാല നിലപാടിൽ നിന്നുള്ള ഈ മാറ്റത്തിന് കാരണം, പരിഷ്കരിച്ച പുതിയ ബില്ലിൽ ഡിഎംകെയുടെ രണ്ട് പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. 22 ലോക്‌സഭാ എം.പിമാരും എട്ട് രാജ്യസഭാ എം.പിമാരുമുള്ള ഡിഎംകെ മുൻപ് ഏപ്രിലിൽ ബില്ലിന്റെ പകർപ്പ് കത്തിച്ച് ശക്തമായി പ്രതിഷേധിച്ചിരുന്നെങ്കിലും, പുതിയ മാറ്റങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും ഡിഎംകെയുടെയും നിരന്തര പോരാട്ടത്തിന്റെ വിജയമാണെന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്.

ഇതിനിടെ ഭരണഘടനാ ഭേദഗതി ബില്ലിനെ പരാജയപ്പെടുത്താൻ ഡിഎംകെ ഇന്ത്യാ മുന്നണിയോടൊപ്പം നിൽക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി എക്‌സിൽ കുറിച്ച സന്ദേശത്തിൽ, തമിഴ് വിരുദ്ധ ശക്തികൾക്കെതിരെ സ്റ്റാലിൻ എപ്പോഴും ഉറച്ചുനിന്നിട്ടുണ്ടെന്നും തമിഴ്‌നാടിന്റെ താല്പര്യത്തിനും ഭരണഘടന സംരക്ഷിക്കുന്നതിനുമായി ഈ ബില്ലിനെ ഒന്നിച്ച് പരാജയപ്പെടുത്തണമെന്നും രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു. എന്നാൽ ഓഗസ്റ്റ് 3-ന് നൽകിയ പ്രസ്താവനയിൽ, മണ്ഡല പുനർനിർണ്ണയത്തെ പിന്തുണയ്ക്കുന്നവർ തമിഴ്‌നാടിനെയും ജനങ്ങളെയും ഒറ്റിക്കൊടുക്കുകയാണെന്നും, ആർ.എസ്.എസിനും ബി.ജെ.പിക്കും ജനങ്ങളെ ആക്രമിക്കാൻ അവസരമൊരുക്കുകയാണെന്നും രാഹുൽ ആരോപിച്ചിരുന്നു. അത്തരം ആളുകളെ ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലെ എട്ടപ്പൻ’ എന്നാണ് അന്ന് രാഹുൽ വിശേഷിപ്പിച്ചത്. ഇത് പരാമർശിച്ചാണ് സ്റ്റാലിന്റെ പുതിയ പ്രതികരണമെത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം തമിഴ്‌നാട്ടിൽ ഡിഎംകെയുമായുള്ള സഖ്യം കോൺഗ്രസ് അവസാനിപ്പിച്ചതോടെ ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. പാർട്ടി സ്ഥാപകനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് നയിക്കുന്ന ടിവികെ സർക്കാരിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയും ഭരണസഖ്യത്തിൽ ചേരുകയും ചെയ്തിരുന്നു.

BREAKING NEWS
"ഒരു പദവി ഒഴിയുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല, എന്നാൽ സ്വന്തം ആശയങ്ങളെ വഞ്ചിച്ചുകൊണ്ട് ആ സ്ഥാനത്ത് തുടരുക എന്നത് അസാധ്യം"- സോഷ്യൽ മീഡിയ സെൽ ജനറൽ സെക്രട്ടറി!! "ഇതിലും നല്ലത് പാർട്ടി പ്രവർത്തകർ നേരിട്ട് ബിജെപിയിൽ ചേരുന്നത്"- ജഗ്താപ്...എൻസിപിയിൽ പൊട്ടിത്തെറി, രണ്ട് നേതാക്കൾ പാർട്ടി വിട്ടു
29 Nov 2026
BREAKING NEWS
കടലിലെ കപ്പൽ ആകാശത്തേക്ക് ഉയർന്നുപൊങ്ങിയോ?! സുപ്പീരിയർ മിറാഷ് എന്ന അത്ഭുത പ്രതിഭാസം; വൈറലായി മലയാളി പ്രവാസി പകർത്തിയ ദൃശ്യം, 20 മണിക്കൂറിൽ 3.1 കോടി കാഴ്ചക്കാർ
29 Nov 2026
BREAKING NEWS
ആളുകളുടെ പിന്നിൽനിന്ന് നിരന്തരം കുത്തുന്നയാളാണ് ശരദ് പവാർ, അദ്ദേഹത്തിന് യഥാർഥത്തിൽ ഒരു പ്രത്യയശാസ്ത്രവുമില്ല... പ്രസ്താവന നടത്തി 24 മണിക്കൂറിനുള്ളിൽ നിലപാട് മാറ്റി കോൺ​ഗ്രസ് നേതാവ്!! ബില്ലിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ കാലിൽ തലവെച്ച് ഞാൻ മാപ്പുപറയും, പൊതുസ്ഥലത്ത് വെച്ചുതന്നെ ക്ഷമാപ...
29 Nov 2026
BREAKING NEWS
അവള്‍ക്ക് നടക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല, ബലാത്സംഗത്തിനിടയില്‍ ബാക്കിന് പരിക്കേറ്റു, പിന്നീട് ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല, സംവിധായകന്‍ ലിജു കൃഷ്ണക്കെതിരായ ബലാത്സംഗക്കേസില്‍ വെളിപ്പെടുത്തലുമായി നടി സജിത മഠത്തില്‍
29 Nov 2026