BREAKING NEWS

മാതാപിതാക്കൾ ലഹരിയിൽ, വിശന്നു പൊരിഞ്ഞ് ഒന്നര വയസുകാരൻ കുഞ്ഞ് അവശനിലയിൽ ഹോട്ടൽ മുറിയിൽ!! വിവരമറിഞ്ഞെത്തിയ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി… കെട്ടുവിട്ടതോടെ കുട്ടിയെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് 24 കാരനും 21 കാരിയും രം​ഗത്ത്, കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കിയ ശേഷം തീരുമാനം- അധികൃതർ

· · 1 min read
Share: Copied!

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സമീപമുള്ള ഹോട്ടൽ മുറിയിൽ മാതാപിതാക്കളോടൊപ്പം അവശനിലയിൽ കണ്ടെത്തിയ ഒന്നര വയസുകാരനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കുട്ടിയെ ഏറ്റെടുക്കുമ്പോൾ മാതാപിതാക്കൾ ലഹരിയിലായിരുന്നെന്ന് റിപ്പോർട്ട്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് പോലീസ് സ്ഥലത്തെത്തി കുട്ടിയെയും ദമ്പതികളെയും കണ്ടെത്തിയത്. ദമ്പതികൾ പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ ഉടൻ കാക്കനാടുള്ള പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.

പിറ്റേന്ന് രാവിലെ 24കാരനായ അച്ഛനും 21കാരിയായ അമ്മയും ശിശുക്ഷേമസമിതി ഓഫീസിലെത്തി കുഞ്ഞിനെ വിട്ടുനൽകണമെന്നാവശ്യപ്പെട്ടു. എന്നാൽ മാതാപിതാക്കളോടൊപ്പം കുട്ടി സുരക്ഷിതമല്ലെന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ ആവശ്യം സമിതി അംഗീകരിച്ചില്ല. തുടർന്ന് അമ്മയുടെ സ്വദേശമായ പാലക്കാട് സിഡബ്ല്യുസിയെ വിവരം അറിയിക്കുകയും ബുധനാഴ്ച ഉച്ചയോടെ എറണാകുളം ജില്ലാ അധികൃതർ കുട്ടിയെ അവർക്കു കൈമാറുകയും ചെയ്തു.

അതേസമയം കുട്ടിയുടെ ബന്ധുക്കളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും സുരക്ഷിതമാണെന്ന് ഉറപ്പായാൽ മാത്രമേ കൈമാറ്റ നടപടികൾ സ്വീകരിക്കൂ എന്നും അധികൃതർ അറിയിച്ചു. മലപ്പുറം സ്വദേശിയാണ് കുട്ടിയുടെ അച്ഛൻ. ദമ്പതികൾക്ക് വിവാഹ സർട്ടിഫിക്കറ്റില്ലെന്നും അധികൃതർ വ്യക്തമാക്കി.

കുടുംബവുമായി നേരത്തെ പരിജയം, അമ്മയുടെ ഫോണിൽ നിന്ന് പ്രായപൂർത്തിയാകാത്ത സമയത്തെ മകളുടെ ഫോട്ടൊയെടുത്ത് മോർഫ് ചെയ്ത് വ്യാജ അക്കൗണ്ട് വഴി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു, കൂടുതൽ ചിത്രങ്ങൾ വരാതിരിക്കാൻ അവർ ആവശ്യപ്പെടുന്ന സ്വർണാഭരണവും പണവും നൽകണമെന്ന് തെറ്റിദ്ധരിപ്പിച്ചു, പോലീസുകാരൻ അറസ്റ്റിൽ

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026