BREAKING NEWS

കുടുംബവുമായി നേരത്തെ പരിജയം, അമ്മയുടെ ഫോണിൽ നിന്ന് പ്രായപൂർത്തിയാകാത്ത സമയത്തെ മകളുടെ ഫോട്ടൊയെടുത്ത് മോർഫ് ചെയ്ത് വ്യാജ അക്കൗണ്ട് വഴി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു, കൂടുതൽ ചിത്രങ്ങൾ വരാതിരിക്കാൻ അവർ ആവശ്യപ്പെടുന്ന സ്വർണാഭരണവും പണവും നൽകണമെന്ന് തെറ്റിദ്ധരിപ്പിച്ചു, പോലീസുകാരൻ അറസ്റ്റിൽ

· · 1 min read
Share: Copied!

ശൂരനാട് (കൊല്ലം): വ്യാജ അക്കൗണ്ടുകൾ വഴി സാമൂഹികമാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച് സ്വർണവും പണവും തട്ടാൻ ശ്രമിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിൽ. അടൂർ കെ.ഐ.പി. മൂന്നാം ബറ്റാലിയനിലെ സിപി.ഒ. ശൂരനാട് സ്വദേശി അവിനാഷ് സുരേന്ദ്രനെയാണ് ശൂരനാട് പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

പോലീസ് പറയുന്നതിങ്ങനെ: പെൺകുട്ടിയുടെ കുടുംബത്തെ ഇയാൾക്ക്‌ നേരത്തേ അറിയാമായിരുന്നു. ആറു വർഷം മുൻപുള്ള പ്രായപൂർത്തിയാകാത്ത സമയത്തെ പെൺകുട്ടിയുടെ ചിത്രങ്ങൾ കുട്ടിയുടെ അമ്മയുടെ ഫോണിൽനിന്ന്‌ അവിനാഷ് ആരുമറിയാതെ ഷെയർ ചെയ്തിരുന്നു. ഈ ചിത്രങ്ങൾ മോശകരമായി മോർഫ്ചെയ്ത്, വ്യാജമായി സൃഷ്ടിച്ച സാമൂഹികമാധ്യമ അക്കൗണ്ട് വഴി പ്രചരിപ്പിക്കുകയും അമ്മയുടെ വാട്‌സാപ്പിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

അതിനു ശേഷം ഈ ഫോട്ടൊ മറ്റാരോ ആണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നും കൂടുതൽ ചിത്രങ്ങൾ വരാതിരിക്കാൻ അവർക്ക് സ്വർണാഭരണവും പണവും നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. 15 പവൻ ലഭിച്ചില്ലെങ്കിൽ കൂടുതൽ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ശൂരനാട് പോലീസിൽ പരാതി നൽകുകയായിരുന്നു.

റൂറൽ എസ്.പി.യുടെ നിർദേശത്തെത്തുടർന്ന് ശാസ്താംകോട്ട ഡിവൈ.എസ്.പി. പ്രസാദിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പോലീസ് സംഘം ശേഖരിച്ച സൈബർ തെളിവുകളാണ് ഇയാളെ കുടുക്കുന്നതിന് സഹായകമായത്.

എസ്എച്ച്ഒ എസ്. ശ്രീകുമാർ, എസ്ഐ പ്രശാന്ത്, സിപിഒ അനസ് എന്നിവരുടെ നേതൃത്വത്തിലാണ് അവിനാഷ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ഇയാൾ സ്ഥിരമായി ജോലിക്കെത്താതിരുന്നതിനും കൃത്യവിലോപത്തിനും സർവീസിൽനിന്നു പിരിച്ചുവിടാനുള്ള നടപടികൾ പൂർത്തിയാവുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

ബേപ്പൂരിൽ തോറ്റാൽ തല മൊട്ടയ‌ടിച്ച് രണ്ടു കാതിലും കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി മിഠായി തെരുവിലൂടെ റെയിൽവേ സ്റ്റേഷൻ വരെ നടക്കും, എന്തേ വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണോ? കാതുകുത്തണ്ട, തല മൊട്ടയിടച്ചാൽ മതി… മുഹമ്മദ് റിയാസിനെ വെല്ലുവിളിച്ച് പി വി അൻവർ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026