BREAKING NEWS

വീട്ടിലെ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മകൻ പിന്നിലൂടെ വന്ന് അമ്മയെ ചേർത്തുപിടിച്ച് കഴുത്തറുത്തു, പിന്നാലെ വെട്ടുകത്തിയെടുത്തുകൊണ്ടുവന്ന് തലയ്ക്കിട്ട് വെട്ടി, അക്രമം തടുക്കാൻ ചെന്ന അയൽവാസിയേയും വെട്ടി, പ്രതി മാനസിക രോ​ഗി

· · 1 min read
Share: Copied!

പാവറട്ടി: തൃശ്ശൂർ പാവറട്ടിയിൽ മനോരോഗിയായ മകന്റെ വെട്ടേറ്റ് അമ്മ ദാരുണമായി കൊല്ലപ്പെട്ടു. തകരൻ (കോഴിപ്പറമ്പിൽ) വീട്ടിൽ പരേതനായ ചെറിയാന്റെ ഭാര്യ ഡോളി (70) ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ ബെൻഹറിനെ വീട്ടിൽനിന്നുതന്നെ പാവറട്ടി പോലീസ് പിടികൂടി. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് ദാരുണ സംഭവം നടന്നത്. ഇയാൾ ആദ്യം കത്തികൊണ്ട് അമ്മയുടെ കഴുത്തറുക്കുകയും പിന്നീട് വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് തലയിൽ വെട്ടുകയുമായിരുന്നു എന്നാണ് വിവരം.

വീട്ടിലെ തോട്ടത്തിൽ ദൈനദിനജോലികൾ ചെയ്യുകയായിരുന്ന ഡോളിയെ ബെൻഹർ യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. വീട്ടിൽനിന്നും കത്തിയുമായി എത്തിയ ബെൻഹർ തോട്ടത്തിൽ നിൽക്കുകയായിരുന്ന ഡോളിയെ പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ചാണ് കഴുത്തറുത്തത്. പിന്നാലെ അകത്തുപോയി വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് വീടിന്റെ മുറ്റത്തിട്ട് തലയ്ക്ക് ആഴത്തിൽ വെട്ടുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഡോളിയെ ആദ്യം പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റി. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 11.30-ഓടെ മരിച്ചു. അതേസമയം ഇവരുടെ പറമ്പിൽ ജോലിക്കായി വന്ന സമീപവാസിയായ അറയ്ക്കൽ ഡേവിസ് സംഭവം കണ്ട് ബെൻഹറിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇയാളെയും ബെൻഹർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കത്തികൊണ്ട് ഡേവിസിന്റെ കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്.

അമ്മയ്ക്ക് നേരെ മകന്റെ ക്രൂര ആക്രമണം; തടയാനെത്തിയ പിതാവിനെ കഴുത്തിന് കുത്തിയും തലയ്ക്കടിച്ചും വീഴ്ത്തി, മരിച്ചു; ലഹരിക്കടിമയായ 26 കാരൻ ഇതിനുമുമ്പും മാതാപിതാക്കൾക്കും സഹോദരനും നേരെ പലതവണ ആക്രമണം നടത്തിയിട്ടുണ്ട്

BREAKING NEWS
കുടുംബ വഴക്കിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ പുഴയില്‍ ചാടി, കാലില്‍ മുതല കടിച്ചതോടെ അലറിവിളിച്ച് യുവതി, ഒടുവില്‍ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു
07 Nov 2026
BREAKING NEWS
ഉച്ചാരണശുദ്ധി തീരെയില്ല.... സഹപാഠിയോട് ഈര്‍ക്കില്‍ കൊണ്ടുവരാന്‍ പറഞ്ഞു, ദളിത് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വച്ച് പരസ്യമായി നാക്കു വടിപ്പിച്ച് അധ്യാപകന്‍, മാസങ്ങളോളം സങ്കടം ഉള്ളിലൊതുക്കി ആറാം ക്ലാസുകാരന്‍
07 Nov 2026
BREAKING NEWS
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടണം; പോലീസിന് കഴിയില്ലെങ്കിൽ ഉത്തരവാദിത്വം ജനങ്ങളെ ഏൽപ്പിക്കാമെന്ന് ഹൈക്കോടതി; ബസ്സുടമകൾക്കെതിരേ നടപടി വേണം; ടൈമിങ്ങിന്റെ പേരിൽ ന്യായീകരിക്കരുത്; കർശന നടപടി സ്വീകരിക്കുമെന്ന് ഡി.സി.പി.
07 Nov 2026
BREAKING NEWS
പിണറായി സര്‍ക്കാര്‍ തൊഴിലാളികളെ അകറ്റി, ന്യായമായ ആനുകൂല്യം പോലും നല്‍കുന്നതിനുള്ള മനസ് സര്‍ക്കാര്‍ കാണിച്ചില്ല, തോല്‍വിക്ക് കാരണം പിണറായിയുടെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍, രൂക്ഷ വിമര്‍ശനവുമായി സിഐടിയു
07 Nov 2026