BREAKING NEWS

വർഷങ്ങൾക്ക് മുൻപ് ഒരേ സ്കൂളിൽ പഠിച്ചവർ, പൂർവവിദ്യാർഥി സം​ഗമത്തിനിടയുള്ള കണ്ടുമുട്ടൽ പ്രണയത്തിലെത്തിച്ചു, ഇടയ്ക്കുവച്ച് യുവതി സഹപാഠിയെ ഒഴിവാക്കി മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചുവെന്ന സംശയം, കാറിൽ വന്നിറങ്ങിയ യുവാവിനേയും യുവതിയേയും വെട്ടിക്കൊലപ്പെടുത്തി, തമിഴ്നാട്ടിൽ ക്രമസമാധാനത്തെച്ചൊല്ലി രാഷ്ട്രീയപ്പോര്

· · 1 min read
Share: Copied!

ചെന്നൈ: പ്രണയബന്ധത്തിലുണ്ടായ സംശയവും അസൂയയും ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചു. തമിഴ്നാട്ടിലെ തിരുപ്പത്തൂർ ജില്ലയിൽ മുൻ സഹപാഠിയായ യുവതിയെയും അവരുമായി അടുപ്പമുണ്ടെന്ന് സംശയിച്ച യുവാവിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ തൊഴിലാളിയായ സഞ്ജയ് ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസമായണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്.

കൊല്ലപ്പെട്ട മാലിനിയും പ്രതി സഞ്ജയ് ഗാന്ധിയും തിരുവണ്ണാമലൈ ജില്ലയിലെ ഒരേ സ്കൂളിൽ പഠിച്ചവരാണ്. കഴിഞ്ഞ വർഷം നടന്ന സ്കൂൾ പൂർവവിദ്യാർഥി സംഗമത്തിനിടെ ഇരുവരും വീണ്ടും കണ്ടുമുട്ടുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ അടുത്തിടെ മാലിനി സഞ്ജയിനെ ഒഴിവാക്കാൻ തുടങ്ങിയിരുന്നു. ഇതിനിടെ മറ്റൊരു യുവാവുമായി മാലിനി അടുപ്പത്തിലായെന്ന് സഞ്ജയ് സംശയിച്ചതായും പൊലീസ് കരുതുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

മാലിനിയെയും രഞ്ജിത് കുമാറിനെയുമാണ് സഞ്ജയ് കൊലപ്പെടുത്തിയത്. ബന്ധുക്കളായ ഇരുവരും ഒരു ടാക്സിയിൽ യാത്ര ചെയ്തശേഷം ഒരു ഹൗസിങ് പ്ലോട്ട് സ്ഥലത്ത് എത്തിയിരുന്നു. കാറിൽനിന്ന് പുറത്തിറങ്ങിയ ഉടൻ പ്രതി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രണയത്തിലെ അസൂയയും സംശയവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമികമായി കരുതുന്നതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എൻഡിടിവിയോട് പറഞ്ഞു.

പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവങ്ങളുടെ കൃത്യമായ ക്രമവും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. അതേസമയം, ഇരട്ടക്കൊലപാതകം തമിഴ്നാട്ടിലെ ക്രമസമാധാന നിലയെച്ചൊല്ലി രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാരിനെതിരെ മുൻ ഉപമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി വിജയ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുപ്പത്തൂരിലെ ഇരട്ടക്കൊലപാതകത്തിനൊപ്പം തലേദിവസം രാത്രി പല്ലാവരത്ത് മറ്റൊരു യുവാവ് കൊല്ലപ്പെട്ട സംഭവവും ഉദയനിധി എക്സിലെ കുറിപ്പിൽ ചൂണ്ടിക്കാട്ടി. അധികാരത്തിലെത്തിയതുമുതൽ ക്രമസമാധാനം ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കുറ്റങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുപകരം പഴിചാരലിലും സമൂഹമാധ്യമങ്ങളിലെ റീലുകളിലൂടെ സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിലുമാണ് ഭരണകൂടത്തിന് താൽപര്യമെന്നും അദ്ദേഹം വിമർശിച്ചു.

“ഇനിയെങ്കിലും ഈ ഡമ്മി മുഖ്യമന്ത്രി പഴിചാരൽ രാഷ്ട്രീയവും റീൽ പ്രചാരണവും മാറ്റിവെച്ച് സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ മുന്നോട്ടുവരണം” എന്നായിരുന്നു ഉദയനിധിയുടെ വിമർശനം.

തമിഴ്നാട്ടിൽ അക്രമസംഭവങ്ങളും കൊലപാതകങ്ങളും വർധിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നേരത്തെയും വിജയ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ദീപാവലി കാലയളവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തതും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്ന ആരോപണം തമിഴ്നാട് പൊലീസ് മേധാവി തള്ളിയിരുന്നു. കുറ്റകൃത്യങ്ങളുടെ കണക്കുകൾ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണം മുൻ ഡിഎംകെ സർക്കാർ ലഹരിമരുന്ന് ഉപയോഗം ഫലപ്രദമായി തടയുന്നതിൽ പരാജയപ്പെട്ടതാണെന്നാണ് ടിവികെയുടെ നിലപാട്. രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങൾക്കിടയിൽ ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

BREAKING NEWS
ഭർത്താവ് 5 വർഷം മുൻപ് മരിച്ചു, തന്റെ അഞ്ച് മക്കളെ സഹോദരിയുടെ വീട്ടിലാക്കി 34 കാരി തന്നെക്കാൾ 10 വയസ് ഇളയ യുവാവിനെ വിവാഹം കഴിച്ചു, ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി മാലിന്യത്തിനടിയിൽ ഒളിപ്പിച്ചു, അസ്ഥികൂടം കണ്ടെത്തിയത് രണ്ട് മാസത്തിന് ശേഷം തെരുവുനായ കട...
22 Nov 2026
BREAKING NEWS
'ഒരു വർഷം സ്വർണം വാങ്ങരുതെന്ന് പറഞ്ഞു, ജനങ്ങൾ അനുസരിച്ചു; വിലയും കുറഞ്ഞു; മോദിജി, അങ്ങ് പറഞ്ഞതനുസരിച്ച് ഞങ്ങൾ സ്വർണം വാങ്ങിയില്ല; അതിലൂടെ പണം ലാഭിക്കാൻ കഴിഞ്ഞു'എന്ന് പലരും ഇപ്പോൾ എന്നോട് പറയുന്നുണ്ട്'; പ്രധാനമന്ത്രി മോദി
21 Nov 2026
BREAKING NEWS
അഭിറാമിന്റെ തലയ്ക്കടിച്ച തേങ്ങ കണ്ടെത്തി... പ്രതിക്ക് പ്രായത്തിന്റെ ആനുകൂല്യം നൽകി ജാമ്യം നൽകരുത്, 17 കാരന് പ്രായപൂർത്തിയായ ഒരു കുറ്റവാളിക്ക് സമാനമായ മാനസീകാവസ്ഥ, കൗൺസിലിംഗ് നടത്തിയ ഡോക്ടർമാർ, വിചാരണ നേരിടുന്നതിന് യാതൊരുവിധ മാനസിക തടസങ്ങളുമില്ല- മെഡിക്കൽ ബോർഡ്... ജാമ്യാപേക്ഷ തള്ളി ജുവനൈൽ ജസ്റ്റിസ...
21 Nov 2026
BREAKING NEWS
വൈദ്യുതി മ​ന്ത്രി പങ്കെടുത്ത പരിപാടിക്കിടെ അറ്റകുറ്റപ്പണികൾക്കായി ലൈൻ ഓഫ് ചെയ്തു, മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​ന് പി​ന്നി​ൽ ദു​രു​ദ്ദേ​ശ്യ​മു​ണ്ടെന്ന സംശയമുന്നയിച്ച് എംഎൽഎ ടി.​ഒ.​ മോ​ഹ​ന​ൻ- കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
21 Nov 2026