BREAKING NEWS

ന​ഗ്ന ചിത്രങ്ങൾ അയച്ചില്ലെങ്കിൽ‍ കുടുംബത്തേയും കുട്ടികളേയും പൂജ ചെയ്ത് അപകടത്തിൽപ്പെടുത്തും!! പൂജാ രസീതിലെ നമ്പറിൽ വിളിച്ച് യുവതിക്കു ഭീഷണി, 25000 രൂപ ആവശ്യപ്പെട്ടു, കേരളത്തിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം, കർണാടക സ്വദേശിനിയുടെ പരാതിയിൽ പൂജാരി അറസ്റ്റിൽ

· · 1 min read
Share: Copied!

പെരിങ്ങോട്ടുകര: കർണാടക സ്വദേശിനിയുടെ പീഡന-ബ്ലാക്ക്മെയിൽ പരാതിയിൽ പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രത്തിലെ പൂജാരി അറസ്റ്റിൽ. കർണാടക സ്വദേശിനിയുടെ പരാതിയിലാണ് പൂജാരി അരുൺ അറസ്റ്റിലായത്. ക്ഷേത്രത്തിൽ‌ പൂജയ്ക്കായി എത്തിയ യുവതിയെ നിരന്തരം വാട്സാപ്പിലൂടെ വീഡിയോ കോൾ ചെയ്യുകയും സന്ദേശങ്ങൾ അയച്ച് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാൻ ശ്രമിച്ചതായുമാണ് പരാതി.

തന്റെ ന​ഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്തില്ലെങ്കിൽ കുടുംബത്തെയും കുട്ടികളെയും അപകടപ്പെടുത്തന്ന രീതിയിൽ പൂജ ചെയ്യുമെന്നും യുവതിയെ ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ നഗ്ന വീഡിയോ അയച്ചു നൽകാനായി യുവതിയെ നിരന്തരം വിളിച്ചു ശല്യം ചെയ്തു. പൂജ ചെയ്യുന്നതിനായി 25000 രൂപ ആവശ്യപ്പെടുകയും ചെയ്തതായി പരാതി. കാനാടിക്കാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലാണ് സംഭവം.

സംഭവത്തിൽ മുഖ്യപ്രതിയായ ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ ഉണ്ണി ഒളിവിലാണ്. നഗ്ന വീഡിയോ അയച്ചില്ലെങ്കിൽ കുടുംബത്തെ അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. നിർബന്ധിച്ച് കേരളത്തിൽ എത്തിച്ച ശേഷം കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. സംഭവത്തിൽ കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വീഡിയോ കോൾ ചെയ്തതിന്റെ രേഖകൾ അടക്കമാണ് യുവതി പരാതി നൽകിയിരിക്കുന്നത്. അതേസമയം ക്ഷേത്ര ഭാരവാഹികൾ കേസ് നിഷേധിച്ചു.

ഓട്ടോ ഓടിക്കുന്നതിനിടെ മൂന്നര വയസുകാരിയെ മടിയിലിരുത്തി ലൈം​ഗികാതിക്രമം, ഡ്രൈവർ പോക്സോ കേസിൽ റിമാൻഡിൽ, സംഭവം പുറത്തറിഞ്ഞത് വീട്ടിലെത്തി കുട്ടി ശാരീരിക ബുദ്ധിമുട്ടുകൾ കാട്ടിയതിനെ തുടർന്ന്

BREAKING NEWS
മരണത്തിനു മുൻപ് അവർ ഭയപ്പെട്ടതുതന്നെ സംഭവിച്ചു, അവനെ നന്നായി നോക്കണം, ഞങ്ങൾ പോയാൽ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾക്ക് കത്തെഴുതി വച്ച് സാജുവും അനുവും... ഇരുവരും ജീവനൊടുക്കും മുൻപ് പുതുവസ്ത്രങ്ങളണിഞ്ഞു, സവിൻ വിവാഹിതനായത് രണ്ടുവർഷം മുൻപ്, ചങ്ങനാശേരിയിലെ കൂട്ടമരണത്തിനു പിന്നിൽ സാമ്പത്തിക ...
02 Nov 2026
BREAKING NEWS
10-ാം ക്ലാസ് വിദ്യാർഥിനികൾക്കു നേരെ ചെയിൻസോ ഉപ​​യോ​ഗിച്ച് ആക്രമണം, ഒരു പെൺകുട്ടിയുടെ വലതുകൈ പൂർണമായും അറ്റുപോയി!! വനത്തിൽ ഒളിച്ചിരുന്ന് പോലീസിനെ കല്ലെറിഞ്ഞുവെന്ന് വിശദീകരണം... 21 കാരനു നേരെ പോലീസ് വെടിയുതിർത്തത് ആറുതവണ, പുറത്തെത്തിച്ചത് കൈയിൽ തൂക്കി വലിച്ചിഴച്ച്!! എൻകൗണ്ടറിൽ ​ഗുരുതര പരുക്ക്, അവനെ...
02 Nov 2026
BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026