BREAKING NEWS

ഓട്ടോ ഓടിക്കുന്നതിനിടെ മൂന്നര വയസുകാരിയെ മടിയിലിരുത്തി ലൈം​ഗികാതിക്രമം, ഡ്രൈവർ പോക്സോ കേസിൽ റിമാൻഡിൽ, സംഭവം പുറത്തറിഞ്ഞത് വീട്ടിലെത്തി കുട്ടി ശാരീരിക ബുദ്ധിമുട്ടുകൾ കാട്ടിയതിനെ തുടർന്ന്

· · 1 min read
Share: Copied!

പത്തനംതിട്ട: ഓട്ടോ ഓടിക്കുന്നതിനിടെ മൂന്നര വയസുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിലായി. അത്തിക്കയം കണ്ണമ്പള്ളി ചോവൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ലിബിൻ സി ജോൺസൺ(23) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. ഈ മാസം 12ന് വൈകിട്ട് നാലിനും 5.30നുമിടെയാണ് സംഭവം. ഓട്ടോ ഓടിക്കുന്നതിനിടെ മൂന്നര വയസുകാരിയെ മടിയിലിരുത്തി ദേഹത്തു കടന്നുപിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

കുട്ടി വീട്ടിലെത്തിയയുടൻ ശാരീരിക ബുദ്ധിമുട്ടുകൾ കാട്ടിയത് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാർ കാര്യങ്ങൾ തിരക്കി. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പത്തംനംതിട്ട ജനറൽ ആശുപത്രിയിൽ കുട്ടിയെ ചികിത്സക്കെത്തിച്ച വിവരമറിഞ്ഞ പെരുനാട് പോലീസ് അവിടെയെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി. വനിതാ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ അനിതാകുമാരിയാണ് മൊഴിയെടുത്തത്. തുടർന്ന് പോലീസ് ഇൻസ്പെക്ടർ ജി വിഷ്ണു ബി എൻ എസിലെയും പോക്‌സോയിലെയും ബാലനീതി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം പ്രതിയെ പിടികൂടി സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് 13ന് അറസ്റ്റ് രേഖപ്പെടുത്തി. വീഡിയോ കോളിലൂടെ കാണിച്ചപ്പോൾ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതിയുടെ ഓട്ടോറിക്ഷ ശാസ്ത്രീയ അന്വേഷണസംഘം പരിശോധിച്ചു തെളിവുകൾ ശേഖരിച്ചു. പ്രതിയുടെ വൈദ്യ പരിശോധനയും നടത്തി. മറ്റു നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വാശി വിട്ടു, ഉടക്കാൻ താൽപര്യമില്ല!! രാജ്‍ഭവൻ നടത്തുന്ന സർക്കാർ പരിപാടികളിൽനിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കും

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026