BREAKING NEWS

കാട്ടുപോത്തിനെ വേട്ടയാടി വെടിവച്ചു കൊന്നു, ഇറച്ചി തമിഴ്നാട്ടിലേക്കു കടത്തി- കായികാധ്യാപകൻ അറസ്റ്റിൽ!! പിടിയിലായത് കേരള- തമിഴ്‌നാട് അതിർത്തികളിലെ റിസോർട്ടുകളിലേക്ക് ഇറച്ചിയെത്തിക്കുന്ന നായാട്ട് സംഘങ്ങളിലെ പ്രധാനി

· · 1 min read
Share: Copied!

കാട്ടാക്കട: നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്ന ജയിലിനടുത്തെ മുക്കാട്ടുമല റബ്ബർ എസ്റ്റേറ്റിനുള്ളിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ. വെള്ളറട വിപിഎം ഹയർസെക്കൻഡറി സ്‌കൂളിലെ കായിക അധ്യാപകൻ വെള്ളറട ജങ്ഷനിൽ ദാസ് ഹൗസിൽ ഡെനിൻ ദാസാണ് (44) അറസ്റ്റിലായത്. വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ച് ഉദ്യോഗസ്ഥരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടു പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. കേരള- തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള നായാട്ട് സംഘങ്ങളിലെ പ്രധാനിയാണ് അറസ്റ്റിലായ ഡെനിൻ ദാസെന്ന് റേഞ്ച് ഉദ്യോ​ഗസ്ഥർ പറയുന്നു. കേസിലെ ഒന്നാം പ്രതിയാണിയാൾ.

കേരളത്തിൽ വേട്ടയാടുന്ന മൃഗങ്ങളുടെ മാംസം തമിഴ്‌നാട്ടിലെ ചില റിസോർട്ടുകളിലേക്കാണ് ഇവർ കൈമാറിയിരുന്നത്. മുക്കോട്ടുമല എസ്റ്റേറ്റ് കേന്ദ്രീകരിച്ച് ഇത് രണ്ടാം തവണയാണ് ഈ സംഘം നായാട്ട് നടത്തുന്നത്. ചില തമിഴ്‌നാട് സ്വദേശികളും നായാട്ടുസംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം സെപ്റ്റംബർ 26- ന് പുലർച്ചെയാണ് കാട്ടുപോത്തിനെ വെടിവച്ചു വീഴ്ത്തിയത്. തുടർന്ന് ഇറച്ചി കഷണങ്ങളാക്കി വാഹനത്തിൽ കടത്തുകയായിരുന്നു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി.വിപിൻചന്ദ്രൻ, ഡെപ്യൂട്ടി ആർ.എഫ്.ഒ. അനിൽകുമാർ, എസ്.എഫ്.ഒ. അനിൽ, ബി.എഫ്.ഒ. മാരായ റോയ്, റോഷ്ണി, മനു, ഡ്രൈവർ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

യെമൻ പ്രസിഡൻഷ്യൽ കൊട്ടാരത്തിനുനേരെ ഹൂതി ആക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടു, 16 പേർക്ക് പരിക്ക്

BREAKING NEWS
ആദ്യ വിവാഹം മറച്ചുവച്ച് വഞ്ചിച്ചു, ശാരീരികമായി ക്രൂരമര്‍ദനം, മക്കളെ ഭീഷണിപ്പെടുത്തി, തന്നെ കൊല്ലാനും ഗൂഢാലോചന, ഭര്‍ത്താവിനെതിരെ പരാതിയുമായി മന്ത്രി രേഖ ആര്യ
16 Oct 2026
BREAKING NEWS
മക്കളേ കോളടിച്ചല്ലോ..... ഇത്തവണ പൂജവെപ്പിനോടനനുബന്ധിച്ച് തിങ്കളാഴ്ചയും അവധി, ശനിയും ഞായറും കൂട്ടി വിദ്യാർഥികൾക്ക് കിട്ടുക 5 ദിവസത്തെ അവധി, ഔദ്യോഗിക ഉത്തരവ് ഇന്നിറങ്ങും
16 Oct 2026
BREAKING NEWS
സ്കൂട്ടറിന് പിന്നില്‍ കാറിടിച്ചു, വ്ലോഗർ ശിവത്തിൽ അനൂപിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്
16 Oct 2026
BREAKING NEWS
"മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളമാണ്, ആ താണ്ഡവമാണ് ഡൽഹിയിൽ നടത്തിക്കൊണ്ടിരിക്കുന്നത്";രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ശ്രീലേഖക്കെതിരെ കേസെടുത്ത് പോലീസ്
16 Oct 2026