BREAKING NEWS

യെമനിൽ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; പ്രധാനമന്ത്രിയുടെ 2 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു; 16 പേർക്ക് പരിക്ക്

· · 1 min read
Share: Copied!

ഏദൻ: യെമനിലെ ഔദ്യോഗിക സർക്കാരിന്റെ ആസ്ഥാനമായ ഏദനിലെ പ്രസിഡൻഷ്യൽ കൊട്ടാരസമുച്ചയത്തിനുനേരെ ഹൂതികളുടെ മിസൈൽ, ഡ്രോൺ ആക്രമണം. ആക്രമണത്തിൽ പ്രധാനമന്ത്രി ഷായ അൽ സിന്ദാനിയുടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റതായാണ് യെമൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.

കൊട്ടാരസമുച്ചയത്തിലെ സൗദി സൈനിക ഓപ്പറേഷൻസ് സെന്ററാണ് ലക്ഷ്യമിട്ടതെന്ന് ഹൂതികൾ അവകാശപ്പെട്ടു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരുമാണെന്ന് യെമൻ ആരോഗ്യമന്ത്രി ഖാസിം മുഹമ്മദ് ബുഹൈബെ അറിയിച്ചു. പ്രധാനമന്ത്രിയും മറ്റ് നേതാക്കളും സുരക്ഷിതരാണെന്ന് യെമൻ സർക്കാർ വ്യക്തമാക്കി.

ഹൂതികൾക്കെതിരെ ഈ മാസം ആദ്യം ആരംഭിച്ച സൈനിക നടപടിക്കുശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണിതെന്നാണ് റിപ്പോർട്ട്. സൗദി സൈനിക വിന്യാസങ്ങൾ എവിടെയുണ്ടായാലും തകർക്കുമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്നും ഹൂതികൾ വ്യക്തമാക്കി.

2014-ൽ ഹൂതികൾ യെമന്റെ ഔദ്യോഗിക തലസ്ഥാനമായ സന പിടിച്ചെടുത്തതിനെത്തുടർന്നാണ് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സർക്കാർ ഏദനെ ആസ്ഥാനമാക്കിയത്. സൗദി അറേബ്യയുടെ പിന്തുണയോടെയാണ് യെമൻ സർക്കാർ ഹൂതികളെ നേരിടുന്നത്.

ആക്രമണത്തിൽ കൊട്ടാരസമുച്ചയത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി സംബന്ധിച്ച് യെമൻ സർക്കാർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്നു മലയാളികൾ ഉൾപെടെ നാലു മരണം

BREAKING NEWS
ആദ്യ വിവാഹം മറച്ചുവച്ച് വഞ്ചിച്ചു, ശാരീരികമായി ക്രൂരമര്‍ദനം, മക്കളെ ഭീഷണിപ്പെടുത്തി, തന്നെ കൊല്ലാനും ഗൂഢാലോചന, ഭര്‍ത്താവിനെതിരെ പരാതിയുമായി മന്ത്രി രേഖ ആര്യ
16 Oct 2026
BREAKING NEWS
മക്കളേ കോളടിച്ചല്ലോ..... ഇത്തവണ പൂജവെപ്പിനോടനനുബന്ധിച്ച് തിങ്കളാഴ്ചയും അവധി, ശനിയും ഞായറും കൂട്ടി വിദ്യാർഥികൾക്ക് കിട്ടുക 5 ദിവസത്തെ അവധി, ഔദ്യോഗിക ഉത്തരവ് ഇന്നിറങ്ങും
16 Oct 2026
BREAKING NEWS
സ്കൂട്ടറിന് പിന്നില്‍ കാറിടിച്ചു, വ്ലോഗർ ശിവത്തിൽ അനൂപിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്
16 Oct 2026
BREAKING NEWS
"മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളമാണ്, ആ താണ്ഡവമാണ് ഡൽഹിയിൽ നടത്തിക്കൊണ്ടിരിക്കുന്നത്";രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ശ്രീലേഖക്കെതിരെ കേസെടുത്ത് പോലീസ്
16 Oct 2026