BREAKING NEWS

റെഡ് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് നേരെ അമിത വേ​ഗത്തിലെത്തിയ ആംബുലൻസ് പാഞ്ഞുകയറി സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് ​ഗുരുതര പരുക്ക്, ആംബുലൻസ് നിന്നത് മൂന്ന് വാഹനങ്ങളും പോലീസ് ഔട്ട്‌പോസ്റ്റും ഇടിച്ചുതകർത്ത ശേഷം

· · 1 min read
Share: Copied!

ബെംഗളൂരു: അമിതവേഗതയിൽ നിയന്ത്രണം വിട്ടെത്തിയ ആംബുലൻസ് സി​ഗ്നലിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശികളായ ഇസ്മയിൽ(40) ഭാര്യ സമീൻ ബാനു(33) എന്നിവരാണ് ശനിയാഴ്ചയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. നഗരത്തിലെ റിച്ച്മണ്ട് സർക്കിളിന് സമീപം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

റെഡ് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് നേരെ ആംബുലൻസ് അപ്രതീക്ഷിതമായി പാഞ്ഞടുക്കുകയായിരുന്നു. സിഗ്നലിലുണ്ടായിരുന്ന മൂന്ന് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച ശേഷം ആംബുലൻസ് പോലീസ് ഔട്ട്‌പോസ്റ്റിൽ ഇടിച്ച് കയറി. അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇസ്മയിലും ഭാര്യ സമീൻ ബാനുവും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം സംഭവത്തെത്തുടർന്ന് വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സംഭവസ്ഥലം സന്ദർശിച്ചു. ആംബുലൻസ് ഡ്രൈവർ അശോകിനെ കസ്റ്റഡിയിലെടുക്കുകയും എഫ്‌ഐആറും രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അപകടകാരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

സ്വർണം വിറ്റത് 15 ലക്ഷം രൂപയ്ക്ക്; ശബരിമലയുടെ പേര് പറഞ്ഞ് ഉണ്ണിക്കൃഷ്ണൻ പോറ്റി പലതവണയായി വാങ്ങിയത് 70 ലക്ഷം രൂപ; എസ്ഐടിക്ക് തെളിവുകൾ കൈമാറി ജ്വല്ലറി ഉടമ ഗോവർധൻ

BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026