BREAKING NEWS

സ്വർണം വിറ്റത് 15 ലക്ഷം രൂപയ്ക്ക്; ശബരിമലയുടെ പേര് പറഞ്ഞ് ഉണ്ണിക്കൃഷ്ണൻ പോറ്റി പലതവണയായി വാങ്ങിയത് 70 ലക്ഷം രൂപ; എസ്ഐടിക്ക് തെളിവുകൾ കൈമാറി ജ്വല്ലറി ഉടമ ഗോവർധൻ

· · 1 min read
Share: Copied!

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത് പതിനഞ്ച് ലക്ഷം രൂപയ്ക്ക്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനാണ് പ്രത്യേക അന്വേഷണസംഘത്തിന് തെളിവ് കൈമാറിയത്. ശബരിമലയുടെ പേര് പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റി പലതവണയായി 70 ലക്ഷം രൂപ വാങ്ങിയെന്നും മൊഴിയുണ്ട്.

ഉണ്ണികൃഷ്ണൻ പോറ്റി തന്നെ വഞ്ചിച്ചു എന്ന ഗോവർധൻ മൊഴി നൽകി. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണൻ പോറ്റി പലതവണയായി പണം വാങ്ങിയത്. ശബരിമല വിവാദം ചൂടുപിടിച്ചതോടെ ചെന്നൈയിലും ബെം​ഗളൂവിലും എത്തി സ്പോൺസർമാരെ കാണാൻ ശ്രമിച്ചു. പണം നൽകിയ വിവരം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ടു. ശബരിമല വിഷയം തീർക്കാൻ തനിക്ക് കൂടുതൽ പണം വേണമെന്ന് ആവശ്യപ്പെട്ടെന്നും ​ഗോവർധന്റെ മൊഴി. ഇന്നലെയാണ് ഗോവർധൻ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ എസ്‌ഐഎടിക്ക് കൈമാറിയത്.

അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ആർ ജയശ്രീ ഉൾപ്പെടെയുള്ളവരെ വിളിപ്പിക്കും. റിമാൻഡിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിനെ കസ്റ്റഡിയിൽ വാങ്ങാനും നീക്കമുണ്ട്.

BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026
BREAKING NEWS
പുലർച്ചെ 2 മണിക്ക് നാടകീയ രം​ഗങ്ങൾ കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കാറുകളോടി കയറ്റി ലഹരിസംഘങ്ങൾ; സ്റ്റേഷൻ പരിസരത്ത് ഏറ്റുമുട്ടൽ; ആറുപേർ കസ്റ്റഡിയിൽ; ഒരു വാഹനത്തിൽ നിന്നും എംഡിഎംഎയും കഞ്ചാവും കണ്ടെത്തി
26 Oct 2026