BREAKING NEWS

‘പുറത്തുവന്നിരിക്കുന്നത് ഭീമാകാര മഞ്ഞുമലയുടെ ചെറിയൊരറ്റം മാത്രം; പിണറായി വൈദ്യുതി മന്ത്രിയായ കാലം മുതലുള്ള അഴിമതിപ്പണം ഒളിപ്പിക്കാൻ വീണയുടെ കമ്പനികളെ ഉപയോഗിച്ചു; സ്വപ്ന സുരേഷ് പറഞ്ഞതൊക്കെയും ശരിവയ്ക്കും വിധമാണ് കാര്യങ്ങൾ‘: ഷോൺ ജോർജ്ജ്

· · 1 min read
Share: Copied!

കോട്ടയം: പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോൺ ജോർജ്ജ്. പിണറായി വിജയൻ സംസ്ഥാന വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ ആരംഭിച്ച അഴിമതിയുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും, അഴിമതിപ്പണം വെളുപ്പിക്കാനാണ് വീണയുടെ കമ്പനികളെ മറയാക്കിയതെന്നും ഷോൺ ജോർജ്ജ് ആരോപിച്ചു.

പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്ന് ഷോൺ ജോർജ്ജ് ആവശ്യപ്പെട്ടു. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഔദ്യോഗികമായി പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ടെന്നും അന്വേഷണം തികച്ചും ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുറത്തുവന്ന പണമിടപാട് രേഖകൾ തന്റേതല്ലെന്ന് പറയാൻ വീണ ഇതുവരെ തയ്യാറായിട്ടില്ലെന്നും കമ്പനിക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള നിയമനടപടി സ്വീകരിക്കാൻ ഇവർ തയ്യാറായിട്ടുണ്ടോയെന്നും ഷോൺ ജോർജ്ജ് ചോദിച്ചു. അന്വേഷണ ഏജൻസിയായ ഇ.ഡിയുമായി താൻ ഒരു ഘട്ടത്തിലും നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും മാധ്യമങ്ങളിൽ വരുന്ന വാർത്തകളിലൂടെയാണ് അന്വേഷണ പുരോഗതി അറിയുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

‘ഗൾഫ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് ഹവാല മാർഗ്ഗം പണം കടത്തിയതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ വിഷയത്തിൽ സിപിഎം നേതൃത്വം പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റിനിർത്താൻ തയ്യാറാകണം. ഇത് കേവലം സാമ്പത്തിക കുറ്റകൃത്യം മാത്രമല്ല, ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് കോഴിക്കോട് കേന്ദ്രീകരിച്ച് വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപിച്ച ഷോൺ ജോർജ്ജ്, എന്നാൽ ഇപ്പോൾ നടക്കുന്നത് റിയാസിനെതിരായ റെയ്‌ഡല്ലെന്നും, വീണ നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണമെന്നും വ്യക്തമാക്കി. ഒരു സേവനവും നൽകാതെ മകൾക്ക് കോടികൾ പണം നൽകിയത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുള്ള കൈക്കൂലിയാണെന്ന് മുൻപ് സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും ശരിവെക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ വിവരങ്ങൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.’

വീണ വിജയന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഷോൺ ജോർജ്ജിന്റെ ആരോപണം. ആരോപണങ്ങളിൽ ബന്ധപ്പെട്ടവരുടെ പ്രതികരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരാനുണ്ട്.

‘വാർത്ത പച്ചക്കള്ളം; വീണയ്ക്ക് ലഭിച്ച പണം എന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്ന് പ്രചരണം; തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ, നിയമപരമായി നേരിടാനാകും എന്ന നല്ല ബോധ്യമുണ്ട്’; മുഹമ്മദ് റിയാസ്

BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026
BREAKING NEWS
വ്യക്തിയോ പാർട്ടിയോ ഭരണഘടനയ്ക്ക് മുകളിലല്ല; കോടതിയുടെ അധികാരം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടും: സുപ്രീംകോടതി
07 Nov 2026
BREAKING NEWS
‘ജുവനൈൽ ആക്ടിന്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെയും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥ, ഗൗരവമായി കണക്കാക്കേണ്ട കാര്യം; നിയമത്തിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്‘: രമേശ് ചെന്നിത്തല
07 Nov 2026