BREAKING NEWS

സദ്ദാം ഹുസൈന്റെ ആഡംബര വിമാനം വിൽപ്പനയ്ക്ക്; വില വെറും 8.34 കോടി, രാജകീയ സൗകര്യങ്ങളുള്ള’പറക്കും കൊട്ടാരം’ വാങ്ങാൻ അവസരം!

· · 1 min read
Share: Copied!

ടുണിസ്: ഇറാഖ് മുൻ പ്രസിഡന്റ് സദ്ദാം ഹുസൈൻ ഉപയോഗിച്ചിരുന്ന ആഡംബര ബോയിങ് 747 വിമാനം വിൽപ്പനയ്ക്ക്. 9 ലക്ഷം ഡോളർ (ഏകദേശം 8.34 കോടി രൂപ) ആണ് വിമാനത്തിന്റെ വില. ഇറാഖി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ബോയിങ് വിമാനങ്ങളാണ് ഔദ്യോഗിക വിമാനക്കമ്പനിയായ ഇറാഖി എയർവേസ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.

1991ലെ ഗൾഫ് യുദ്ധത്തിനുശേഷം ടുണീഷ്യയിലെ വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന വിമാനങ്ങൾ മൂന്ന് പതിറ്റാണ്ടിലേറെയായി അവിടെത്തന്നെയാണ്. കുവൈത്ത് എയർവേസുമായുള്ള ദീർഘകാല നിയമപോരാട്ടവും അന്താരാഷ്ട്ര ഉപരോധങ്ങളും കാരണം വിമാനങ്ങൾ ഇറാഖിലേക്ക് തിരിച്ചുകൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ സർവീസ് നടത്തിയതിനേക്കാൾ കൂടുതൽ കാലം വിമാനത്താവളത്തിൽ കിടന്ന രണ്ട് ജംബോ ജെറ്റുകളും ലേലം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

വിമാനങ്ങൾ വിറ്റഴിക്കാൻ ഇറാഖി എയർവേസ് നേരത്തെയും ശ്രമിച്ചിരുന്നു. 2010ലായിരുന്നു ആദ്യ നീക്കം. 2023ൽ നടത്തിയ രണ്ടാമത്തെ ശ്രമത്തിൽ ഒരു വിമാനത്തിന് 4.94 ലക്ഷം ഡോളറായിരുന്നു വില നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഓരോ വിമാനത്തിനും 9 ലക്ഷം ഡോളർ വിലയിട്ടിരിക്കുകയാണ്. വിമാനങ്ങളുടെ വില ഇത്രത്തോളം ഉയരാൻ കാരണമെന്താണെന്ന് വ്യക്തമല്ലെന്ന് ‘ഏറോ ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു.

താൽപര്യമുള്ളവർക്ക് ഒരു വിമാനം മാത്രമായോ രണ്ട് വിമാനങ്ങളും ഒരുമിച്ചോ വാങ്ങാം. വിൽപ്പന നടപടികളിൽ ടുണീഷ്യയിലെ ഇറാഖി എംബസിയാണ് ഇടനിലക്കാരായി പ്രവർത്തിക്കുന്നത്. 2027 ജനുവരി 7നകം ഇടപാട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിശ്ചയിച്ച സമയത്തിനുള്ളിൽ വിൽപ്പന പൂർത്തിയാക്കണമെങ്കിൽ വിലയിൽ കൂടുതൽ ഇളവുകൾ നൽകേണ്ടിവന്നേക്കാം.

സാധാരണ യാത്രാവിമാനങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു സദ്ദാം ഹുസൈന്റെ ഈ ആഡംബര വിമാനം. രാഷ്ട്രത്തലവന്റെ യാത്രകൾക്കായി പ്രത്യേകം സജ്ജീകരിച്ചിരുന്ന ഒരു ‘പറക്കും കൊട്ടാരം’ തന്നെയായിരുന്നു ഇത്.

ദീർഘദൂര യാത്രകളിൽ സദ്ദാമിന് സ്വകാര്യമായി വിശ്രമിക്കാനും ഉറങ്ങാനുമായി വിമാനത്തിന്റെ മുൻഭാഗത്ത് പ്രത്യേക സ്യൂട്ട് ഒരുക്കിയിരുന്നു. ആകാശത്തുവെച്ചുതന്നെ ഔദ്യോഗിക യോഗങ്ങളും നയതന്ത്ര ചർച്ചകളും നടത്തുന്നതിനായി പ്രത്യേക മീറ്റിങ് മുറിയും സജ്ജീകരിച്ചിരുന്നു. കൂടാതെ ഉദ്യോഗസ്ഥർക്കും അതിഥികൾക്കും വിശ്രമിക്കാനായി ആഡംബര സ്ലീപ്പർ സീറ്റുകളുള്ള പ്രത്യേക സ്വീകരണമുറിയും വിമാനത്തിലുണ്ടായിരുന്നു.

1980കളിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച വിമാനമാണെങ്കിലും മൂന്ന് പതിറ്റാണ്ടിലേറെയായി ടുണീഷ്യയിലെ വിമാനത്താവളത്തിൽ കിടക്കുകയാണ്. കടുത്ത ചൂടും കാലാവസ്ഥാ വ്യതിയാനങ്ങളും വിമാനത്തിന്റെ ഉൾഭാഗത്തെയും യന്ത്രഭാഗങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

വിമാനം പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കാൻ വൻതുക ചെലവഴിക്കേണ്ടിവരും. അതിനാൽ യാതൊരുവിധ ഉറപ്പുകളുമില്ലാതെയാണ് ഇറാഖി എയർവേസ് വിൽപ്പനയ്ക്ക് തയ്യാറായിരിക്കുന്നത്. വിമാനങ്ങൾ ഇപ്പോൾ പറക്കാൻ യോഗ്യമാണോ എന്ന കാര്യത്തിൽ പോലും കമ്പനി സ്ഥിരീകരണം നൽകിയിട്ടില്ല.

സദ്ദാം ഹുസൈന്റെ കാലത്തെ ആഡംബരത്തിന്റെ ഓർമകൾ പേറുന്ന ഈ ജംബോ ജെറ്റുകൾ ഇനി ആരുടെ കൈകളിലെത്തുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കൊടുത്ത എട്ടിന്റെ തിരിച്ചെടുക്കാനൊരുങ്ങി വിഡിഎസ് സർക്കാർ!! ഒരു റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞാൽ പിറ്റേന്നുതന്നെ അടുത്ത റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി ഇനിയില്ല, മാനദണ്ഡം പരിഷ്കരിക്കും, ഒഴിവുണ്ടെങ്കിൽ മാത്രം പട്ടിക

BREAKING NEWS
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കൊടുത്ത എട്ടിന്റെ തിരിച്ചെടുക്കാനൊരുങ്ങി വിഡിഎസ് സർക്കാർ!! ഒരു റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞാൽ പിറ്റേന്നുതന്നെ അടുത്ത റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി ഇനിയില്ല, മാനദണ്ഡം പരിഷ്കരിക്കും, ഒഴിവുണ്ടെങ്കിൽ മാത്രം പട്ടിക
26 Nov 2026
BREAKING NEWS
കൂലിക്ക് പകരം മദ്യം; ആദിവാസി തൊഴിലാളികളെ പണിക്ക് വിളിച്ച് ചൂഷണം ചെയ്തയാൾ എക്സൈസ് പിടിയിൽ; നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ്
26 Nov 2026
BREAKING NEWS
വിവാഹത്തിനു മുൻപ് താൻ രണ്ടുമാസം ​ഗർഭിണിയാണെന്ന് 19 കാരി, പെൺകുട്ടിയെ നിർബന്ധിച്ച് ​വിഷം കഴിപ്പിച്ചു, പിന്നാലെ മർദിച്ചും തലയണകൊണ്ടും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മാതാപിതാക്കൾ, ഏഴ് മാസത്തിനിടെ ഇറാനിൽ കൊല്ലപ്പെട്ടത് 84 സ്ത്രീകളും പെൺകുട്ടികളും, ശിരോവസ്ത്രം ധരിക്കാതെ സംഗീതപരിപാടി അവതരിപ്പിച്ച ​ഗായ...
26 Nov 2026
BREAKING NEWS
'പുറത്തുപറഞ്ഞാൽ കൊന്നു കളയും'; പൊന്നാനിയിൽ പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; 61കാരന് 54 വർഷം കഠിനതടവും 2.8 ലക്ഷം രൂപ പിഴയും
26 Nov 2026