BREAKING NEWS

കൂലിക്ക് പകരം മദ്യം; ആദിവാസി തൊഴിലാളികളെ പണിക്ക് വിളിച്ച് ചൂഷണം ചെയ്തയാൾ എക്സൈസ് പിടിയിൽ; നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ്

· · 1 min read
Share: Copied!

സുൽത്താൻബത്തേരി: തമിഴ്‌നാട് അതിർത്തിയിലെ ആദിവാസി തൊഴിലാളികളെ ചൂഷണം ചെയ്ത് കൂലിക്ക് പകരം മദ്യം വിതരണം ചെയ്തിരുന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വടുവൻചാൽ കോട്ടൂർ തകിടിയിൽ വീട്ടിൽ എൽദോയാണ് പിടിയിലായത്. ഉദ്യോഗസ്ഥരെ കണ്ട് പതിവുപോലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എക്സൈസ് സംഘം തന്ത്രപൂർവം തടയുകയായിരുന്നു.

എക്സൈസ് ഉദ്യോഗസ്ഥർ എത്തുന്ന വിവരം അറിഞ്ഞാൽ അതിർത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുന്നതായിരുന്നു ഇയാളുടെ പതിവ്. എന്നാൽ ഇത്തവണ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടു.

കോട്ടൂരിലെ ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ അനധികൃത മദ്യവിൽപ്പന. തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനായി ഇയാൾ അനധികൃതമായി ശേഖരിച്ച മദ്യവും എക്സൈസ് സംഘം പിടിച്ചെടുത്തു. സമാനമായ നിരവധി അബ്കാരി കേസുകളിൽ പ്രതിയായ എൽദോയെ മുമ്പ് പിടികൂടാൻ കഴിഞ്ഞിരുന്നില്ലെന്നാണ് എക്സൈസിന്റെ വിശദീകരണം.

കഴിഞ്ഞ ഫെബ്രുവരി ഒന്നിന് കോട്ടൂരിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.ബി. ഹരിദാസൻ ഇയാളെ പിടികൂടാൻ ശ്രമിച്ചിരുന്നു. തുടർന്ന് നിരവധി അബ്കാരി കേസുകളിൽ പ്രതിയായ എൽദോയെ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുകേഷ് കുമാർ വണ്ടിചാലിൽ, പ്രിവന്റീവ് ഓഫീസർമാരായ മനോജ് കുമാർ, രജീഷ് രായരോത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.വി. രാജീവൻ, കെ. അജയ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എൻ.എം. അൻവർ സാദത്ത് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

BREAKING NEWS
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കൊടുത്ത എട്ടിന്റെ തിരിച്ചെടുക്കാനൊരുങ്ങി വിഡിഎസ് സർക്കാർ!! ഒരു റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞാൽ പിറ്റേന്നുതന്നെ അടുത്ത റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി ഇനിയില്ല, മാനദണ്ഡം പരിഷ്കരിക്കും, ഒഴിവുണ്ടെങ്കിൽ മാത്രം പട്ടിക
26 Nov 2026
BREAKING NEWS
വിവാഹത്തിനു മുൻപ് താൻ രണ്ടുമാസം ​ഗർഭിണിയാണെന്ന് 19 കാരി, പെൺകുട്ടിയെ നിർബന്ധിച്ച് ​വിഷം കഴിപ്പിച്ചു, പിന്നാലെ മർദിച്ചും തലയണകൊണ്ടും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മാതാപിതാക്കൾ, ഏഴ് മാസത്തിനിടെ ഇറാനിൽ കൊല്ലപ്പെട്ടത് 84 സ്ത്രീകളും പെൺകുട്ടികളും, ശിരോവസ്ത്രം ധരിക്കാതെ സംഗീതപരിപാടി അവതരിപ്പിച്ച ​ഗായ...
26 Nov 2026
BREAKING NEWS
'പുറത്തുപറഞ്ഞാൽ കൊന്നു കളയും'; പൊന്നാനിയിൽ പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; 61കാരന് 54 വർഷം കഠിനതടവും 2.8 ലക്ഷം രൂപ പിഴയും
26 Nov 2026
BREAKING NEWS
'ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ എന്റെ വേദനയും ദുഃഖവും അടക്കിവെച്ചിരിക്കുകയാണ്; എല്ലാത്തിനും ഒരു അവസാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'; കോൺ​ഗ്രസിലെ പോർവിളികളോടും വിവാദങ്ങളോടും പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ
26 Nov 2026