BREAKING NEWS

ഡ്രൈവർ ഉറങ്ങിപ്പോയി, കെഎസ്ആർടിസി ബസ് എതിർദിശയിൽ നിന്നു വന്ന സ്കൂട്ടറിലിടിച്ച് 15 കാരിക്ക് ദാരുണാന്ത്യം, അപകടം അച്ഛനൊപ്പം വാഹനത്തിൽ സ‍ഞ്ചരിക്കവേ… ഇ‌ടിയു‌ടെ ആഘാതത്തിൽ കുട്ടി ബസിനടിയിലേക്ക് തെറിച്ചുവീണു, അച്ഛനും പരുക്ക്!! ഡ്രൈവർ ഇറങ്ങിയോടി

· · 1 min read
Share: Copied!

ധനുവച്ചപുരം: കെഎസ്ആർടിസി ബസ് ഇടിച്ച് അച്ഛനൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന 15കാരിക്ക് ദാരുണാന്ത്യം. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ വ്ലാങാ മുറി സ്വദേശിയായ അന്നപൂർണേന്ദു ആണ് മരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരത്താണ് സംഭവം. അച്ഛന്റെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു കുട്ടിയാണ് കൊല്ലപ്പെട്ടത്.

വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർ ഉറങ്ങിപ്പോയതായിരുന്നു അപകടത്തിന് കാരണമായത്. അന്നപൂർണേന്ദുവിന്റെ അച്ഛൻ അശോകൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ധനുവച്ചപുരത്ത് നിന്ന് അമരവിള ഭാഗത്തേക്ക് അച്ഛനൊപ്പം പോവുകയായിരുന്നു 15കാരി. അപകടത്തിന് പിന്നാലെ 15കാരി ബസിനടിയിലേക്ക് വീഴുകയായി. അപകടത്തിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ ഇറങ്ങി ഓടിയതായാണ് ദൃക്സാക്ഷികൾ വിശദമാക്കുന്നത്.

BREAKING NEWS
വീടിന്റെ ഗേറ്റിൽ വച്ച മൺവിളക്കിൽനിന്ന് സാരിയിലേക്ക് തീപടർന്നു; 16 ദിവസത്തെ ചികിത്സയ്ക്കൊടുവിൽ 18കാരിക്ക് ദാരുണാന്ത്യം
29 Nov 2026
BREAKING NEWS
"രാജ്യത്തെ മണ്ഡലങ്ങൾ പുനർനിർണയിക്കാൻ മോദി 'ബ്ലാങ്ക് ചെക്ക്' ആവശ്യപ്പെടുകയാണ്, എനിക്ക് ഭയമില്ല, ഭയമില്ലാത്ത പുതിയ തലമുറയിലെ യുവാക്കൾ എന്റെ കൂടെയുണ്ട്!! 850 എന്ന ഈ സംഖ്യ നിങ്ങളുടെ ഭാവി ഇല്ലാതാക്കാനുള്ളതാണ്, ഭാരതമാതാവിനെയും ഭരണഘടനയെയും നാം സംരക്ഷിക്കും, ഇന്ത്യയുടെ ഭരണഘടനയെയോ ജനാധിപത്യത്തെയോ തൊടാൻ ആര...
29 Nov 2026
BREAKING NEWS
റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വനിതാ ജീവനക്കാരിക്ക് നേരെ ആക്രമണം; കല്ലുകൊണ്ട് തലയ്ക്കടിച്ചു; ഗുരുതര പരിക്ക്; ​യുവതി ആശുപത്രിയിൽ, ആക്രമിച്ച യുവാവിനായി തെരച്ചിൽ
29 Nov 2026
BREAKING NEWS
വിവാഹ സൽക്കാരത്തിനിടെ വധുവിനൊപ്പം ഇരിക്കവേ വരൻ കുഴഞ്ഞുവീണു മരിച്ചു ; വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം ദാരുണ സംഭവം
29 Nov 2026