BREAKING NEWS

സംസ്കൃതം അറിയാത്ത വിദ്യാർഥിക്ക് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ ശുപാർശ; എസ്എഫ്ഐ നേതാവിൻ്റെ ഇടപെടൽ, പരാതി

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്കൃതം അറിയാത്ത വിദ്യാർഥിക്ക് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ ശുപാർശ ചെയ്ത എസ്എഫ്ഐ നേതാവിനെതിരെ പരാതി. മൂല്യനിർണയ കമ്മിറ്റി ചെയർമാന്‍റെ ശുപാർശ റദ്ദാക്കണമെന്നാണ് പരാതിയിലുള്ളത്. കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ പ്രവർത്തകൻ വിപിൻ വിജയനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. വകുപ്പ് മേധാവി വൈസ് ചാൻസിലർക്ക് പരാതി നൽകി.

വിദ്യാ​ർത്ഥിക്ക് ഓപ്പൺ ഡിഫൻസിൽ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായില്ലെന്നും സംസ്കൃതം അറിയില്ലെന്നും വകുപ്പ് മേധാവിയുടെ കത്തിൽ പറയുന്നു. സദ്ഗുരു സർവസ്വം, ഒരു പഠനം എന്ന പേരിൽ ചട്ടമ്പിസ്വാമികളെ കുറിച്ചുള്ളതാണ്. അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയതായി വിസി അറിയിച്ചു. റജിസ്ട്രാർ, റിസർച്ച് ഡയറക്ടർ എന്നിവർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതിനിടെ, സംഭവത്തിൽ പ്രതികരണവുമായി വിപിൻ വിജയൻ രം​ഗത്തെത്തി. പരാതിക്ക് പിന്നിൽ അധ്യാപികക്കുള്ള വ്യക്തിവിരോധമാണെന്ന് വിപിൻ വിജയൻ പറഞ്ഞു. കാര്യവട്ടം ക്യാമ്പസിലെ റിസർചേർസ് യൂണിയൻ ഭാരവാഹിയാണ് വിപിൻ വിജയൻ. വിപിൻ വിജയൻ ആറുവർഷം മുൻപാണ് റിസർച്ചേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നതെന്നും നിലവിൽ എസ്എഫ്ഐയുമായി ബന്ധമില്ലെന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചു. കാര്യവട്ടം ക്യാമ്പസിലെ വകുപ്പ് മേധാവിയായ ഡോക്ടർ സിഎൻ വിജയകുമാരിയാണ് പരാതി നൽകിയത്.

BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026
BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026