BREAKING NEWS

തെറ്റുപറ്റി, നിരുപാധികം മാപ്പ് ചോദിക്കുന്നു, കോൺ​ഗ്രസിലേക്ക് തിരിച്ചെടുക്കണം- പത്മജാ വേണു​ഗോപാൽ!! ഒരു ചെറിയ വിഷമം ഉണ്ടായപ്പോഴേക്ക് ഞാൻ എന്റെ കുടുംബത്തിൽനിന്ന് ബിജെപിയിലേക്കു പോയത് എടുത്തുചാട്ടമായിരുന്നു, അർജുന അവാർഡ് ശുപാർശ ഉൾപ്പെടെ എല്ലാക്കാര്യങ്ങളും തന്നത് കോൺഗ്രസ് പാർട്ടിയാണ്- പത്മിനി തോമസ്… മാപ്പ് പറഞ്ഞ് കെപിസിസി അധ്യക്ഷന് കത്ത്

· · 1 min read
Share: Copied!

തിരുവനന്തപുരം: കോൺഗ്രസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മജ വേണുഗോപാലും പത്മിനി തോമസും കെപിസിസി അധ്യക്ഷന് കത്തയച്ചു. ഇ മെയിൽ വഴിയാണ് സണ്ണി ജോസഫിന് കത്തയച്ചത്. തനിക്കു തെറ്റു പറ്റിയെന്നും, കോൺഗ്രസിൽ തിരിച്ചെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. നിരുപാധികം മാപ്പു ചോദിക്കുന്നുവെന്നും പത്മജ വ്യക്തമാക്കിയിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും കത്തു നൽകിയിട്ടുണ്ട്.

അതുപോലെ കോൺഗ്രസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി വിട്ട മുൻ കായികതാരം പത്മിനി തോമസും കെപിസിസിക്ക് കത്തു നൽകിയത്. ഇന്ദിരാ ഭവനിലെത്തിയാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പത്മിനി കത്തുനൽകിയത്. ബിജെപിയിലേക്ക് പോയത് എടുത്തുചാട്ടമായിരുന്നു. അതിൽ ദുഃഖമുണ്ടെന്നും കോൺഗ്രസിലേക്ക് മടങ്ങിയെത്തി ആ തെറ്റു തിരുത്തുകയാണെന്നും പത്മിനി തോമസ് പറഞ്ഞു.

അതുപോലെ ബിജെപിയിൽ ചെന്ന് കുറച്ച് നാൾ കഴിഞ്ഞപ്പോൾ അവിടുത്തെ കാര്യങ്ങളും പ്രവർത്തനങ്ങളും മനസിലായി. ഒരു ചെറിയ വിഷമം ഉണ്ടായപ്പോഴേക്ക് ഞാൻ എന്റെ കുടുംബത്തിൽനിന്ന് എടുത്തുചാടി ഒരു കാര്യം ചെയ്താണ്. അതിൽ ഒരുപാട് ദുഃഖമുണ്ട്. ആ തെറ്റു താൻ തിരുത്തുകയാണ്. അർജുന അവാർഡ് ശുപാർശ ഉൾപ്പെടെ എല്ലാക്കാര്യങ്ങളും തന്നത് കോൺഗ്രസ് പാർട്ടിയാണെന്നും പത്മിനി തോമസ് പറഞ്ഞു.

അതേസമയം ബിജെപി വിട്ട ‌പത്മിനി തോമസ് കോൺഗ്രസിലേക്ക് മടങ്ങിവരാൻ താൽപര്യമറിയിച്ച് നൽകിയ കത്ത് സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. കൂടുതൽ ആളുകൾ കോൺഗ്രസിലേക്ക് വരുന്നത് നല്ല കാര്യമാണ്. തിരിച്ചുവരവിനായി അവർ യാതൊരുവിധ ഉപാധികളും മുന്നോട്ടുവെച്ചിട്ടില്ല. പാർട്ടിയിലെ എല്ലാ മുതിർന്ന നേതാക്കളുമായും ദേശീയ നേതൃത്വവുമായും ആലോചിച്ച ശേഷം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. പത്മജ വേണുഗോപാലിന്റെ കാര്യത്തിലും സമാനമായ രീതിയിൽ ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

BREAKING NEWS
സ്വപ്നത്തിൽ കണ്ട അയ്യപ്പൻ സത്യമോ? പ്രേക്ഷകരിൽ ഉദ്വേഗം നിറച്ച് സൈജു കുറുപ്പ് - യോഗി ബാബു ചിത്രം ‘ഹരിവരാസന’ത്തിന്റെ ടീസർ
26 Nov 2026
BREAKING NEWS
മൈക്ക് കയ്യിൽ കിട്ടിയപ്പോൾ വിദ്യാർഥികൾക്കു മുന്നിൽ പാലക്കാട് സ്കൂൾ വെടിവെപ്പിന്റെ സ്ക്രിപ്റ്റ് തയാറാക്കി അവതരിപ്പിച്ച് ആലത്തൂർ എംഎൽഎ, 'അത് അബദ്ധത്തിൽ സംഭവിച്ചതല്ല, കരുതിക്കൂട്ടിയ ആക്രമണം, പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി- ടി.എം. ശശി!! തോക്ക് കൗതുകത്തിന് സഹപാഠികളെ കാണിക്കാൻ സ്കൂളിൽ കൊണ്ടുവന്നു, ...
26 Nov 2026
BREAKING NEWS
പാലക്കാ‌ട് സ്കൂളിൽ വിദ്യാർഥി സഹപാഠിയെ വെടിവച്ചത് ഉത്തരേന്ത്യയിൽ നിർമിച്ച പോയിന്റ് 22 റിവോൾവർ ഉപയോ​ഗിച്ച്!! മുത്തച്ഛന്റെ തോക്ക് അലമാരയിൽ സൂക്ഷിച്ച സ്ഥലത്തുനിന്ന് എടുത്തതെന്ന് വിദ്യാർഥിയുടെ മൊഴി, കുട്ടിയുടെ മാതാവിനെതിരെ ആംസ് ആക്ട് പ്രകാരം കേസ്... വെടിയേറ്റ സഹപാഠിയുടെ ശരീരത്തിൽനിന്ന് വെടിയുണ്ട നീക്ക...
26 Nov 2026
BREAKING NEWS
വിനീത് ശ്രീനിവാസൻ, ചെമ്പൻ വിനോദ്, പത്മപ്രിയ എന്നിവർ ഒന്നിക്കുന്നു; അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കം
26 Nov 2026